മലപ്പുറം: സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജനുവരി മുതല്‍ ആഗസ്റ്റ് വരെ 35,237 പേര്‍ക്കെതിരെ നടപടി എടുത്തെങ്കില്ലും നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വില്പന വര്‍ദ്ധിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹാന്‍സ്,ബോംബെ, പാന്‍ പരാഗ് എന്നിവ സുലഭമാണ്. ആയിരക്കണക്കിന് പേരെ പിടികൂടുന്നുണ്ടെങ്കിലും നിയമം കര്‍ശനമല്ലാത്തത് മൂലം പലരും രക്ഷപ്പെടുകയാണ്.
സ്കുളുകള്‍ക്ക് മുന്നിലും മറ്റും വ്യപകമായ തോതില്‍ വില്‍പ്പന നടക്കുന്നുണ്ട്.നിരോധനത്തിന് മുമ്പ് അഞ്ച് രുപയക്ക് വിറ്റിരുന്ന ഇവയുടെ വില ഇപ്പോള്‍ പായ്ക്കറ്റിന് 35ഉം 40രൂപയാണ്. പിടിക്കപ്പെടുന്നവര്‍ക്ക് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കും എന്നതിനാല്‍ വീണ്ടും വില്പന നടത്തുകയാണ്.
പുകയില ഉപയോഗ നിയന്ത്രണത്തിന്റെ ഭാഗമായി 2003 ല്‍ കേന്ദ്രസര്‍ക്കാര്‍ കോട്പ നിയമം കൊണ്ടുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 2012 മെയ് 22 മുതല്‍ പുകയിലയും പാന്മസാലയും നിരോധിച്ചെങ്കിലും നിയമം കര്‍ശനമായി നടപ്പാക്കാന്‍ സാധിച്ചില്ല. പാന്‍ മസാലയും, കഞ്ചാവും വില്‍പ്പന നടത്തുന്ന വന്‍ മാഫിയയാണ് പ്രവര്‍ത്തിക്കുന്നത്. പൊതു സ്ഥലത്ത് പുകവലിച്ചതിന് 8 മാസത്തിനുള്ളില്‍ കേസെടുത്തത് 31,358 പേര്‍ക്കെതിരെയാണ്.ഇതിലൂടെ 42,07,600 രൂപ പിഴയടപ്പിക്കുകയും ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗത്ത് നിരോധിത പുകയില വസ്തുക്കള്‍ വില്‍പ്പന നടത്തിയ 669 പേര്‍ക്കെതിരേയാണ് കേസെടുത്തത്. 4,35,400 രൂപ പിഴയടപ്പിച്ചെങ്കിലും സ്കുളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെ ലഹരികള്‍ക്ക് അടിമകളാക്കുന്ന വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന് തെളിവാണിത്. പ്രത്യേക കോഡ് ഭാഷകള്‍ ഉപയോഗിച്ചാണ് വില്‍പ്പന.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന നിരോധിത ഉത്പ്പന്നങ്ങള്‍ മാഫിയ സംഘങ്ങള്‍ പെട്ടികടക്കാരിലുടെ വിറ്റഴിക്കുന്നത്. സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗം കുറയ്ക്കുന്നതിന് നടപടി കര്‍ശനമാക്കാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് ഡിജി പി.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: