കോഴിക്കോട്: സഹകാര്‍ ഭാരതി സംസ്ഥാന സമ്മേളനം 2014 ഫെബ്രുവരി എട്ട്, ഒന്‍പത് തിയ്യതികളില്‍ കോഴിക്കോട്ട് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണയോഗം ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ.പി.എസ്സ്. ശ്രീധരന് പിള്ള ഉദ്ഘാടനംചെയ്തു. റിട്ട. എസ്.പി. എന്‍.സുഭാഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.പി.ഹരിഹരനുണ്ണി,ദേശീയസെക്രട്ടറി അഡ്വ.കെ. കരുണാകരന്,സംഘടനാ സെക്രട്ടറി യു കൈലാസ് മണി,ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന്, രാ. വേണുഗോപാല്‍, രതി എം. എന്നിവര്‍ പ്രസംഗിച്ചു.
എന്‍. സദാനന്ദന് സ്വാഗതവും ജില്ലാ പ്രസിഡന്റ് ശശിധരന് നന്ദിയും പറഞ്ഞു.സ്വാഗത സംഘംചെയര്മാനായി എന്‍. സുഭാഷ് ബാബുവിനേയും,ജനറല്‍ കണ്‍വീനറായി എന്‍.സദാനന്ദനേയും, ഖജാന്‍ജിയായി സുരേഷിനേയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: