Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2013, 06:37 pm IST
in Samskriti

നിത്യപാരായണം 291-ാം ദിവസം

ചിദാത്മോ നിര്‍മലോ നിത്യ: സ്വാവഭാസോ നിരാമയ:

ദേഹസ്ത്വനിത്യോ മലവാംസ്‌തേന സംബദ്ധ്യതേ കഥം

വസിഷ്ഠന്‍ തുടര്‍ന്നു: നാലാമത്തെ തലമായ തുരീയാവസ്ഥയില്‍ വിരാജിക്കുന്ന ജ്ഞാനിയെപ്പറ്റി, അയാളനുഭവിക്കുന്ന പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തെപ്പറ്റി ഏകദേശമായി നമുക്ക് അനുമാനിച്ചു പറയാന്‍ സാധിക്കും. എന്നാല്‍ തുരീയത്തിനുമതീതമായി ദേഹബോധംതന്നെ അതീന്ദ്രിയമായിരിക്കുന്ന പരമാവസ്ഥയെപ്പറ്റി ഒന്നും പറയുവാനാവില്ല. അതാണ് തുരീയാതീത അവസ്ഥ. രാമാ ആ തലത്തിലെത്താന്‍ ശ്രമിക്കൂ.

എന്നാല്‍ ആദ്യം ‘ജാഗ്രദില്‍ ദീര്‍ഘസുഷുപ്തി’ എന്ന അവസ്ഥയെ പ്രാപിക്കണം. ശരീരത്തെപ്പറ്റി യാതൊരാശങ്കകളും വേണ്ട. കാരണം അതൊരു ഭ്രമം മാത്രമാണല്ലോ. രാമാ നിനക്ക് ജ്ഞാനമുണ്ട്. നിന്റെയുള്ളില്‍ നിനക്ക് പ്രശാന്തി സഹജമായുണ്ടുതാനും. ആത്മജ്ഞാനിയുടെ പാത ഒരിക്കലും അപചയത്തിലേയ്‌ക്കാവുകയില്ല. ശുദ്ധാവബോധം മാത്രമാണുണ്മ. അതുകൊണ്ട് ‘ഞാന്‍ ഇന്നയാളാണ്’, ‘ഇതെന്റേതാണ്’ തുടങ്ങിയ ധാരണകളെ നിന്റെയുള്ളില്‍ ഉയരാന്‍ അനുവദിക്കരുത്. ആത്മാവ് എന്നതുപോലും പറയാന്‍ സൗകര്യപ്രദമായ വെറുമൊരു വാക്കെന്നു മാത്രം കരുതുക. സത്യം അതിനുമപ്പുറമാണ്.

സത്യത്തില്‍ ദ്വന്ദത എന്നത് ഇല്ലാത്ത ഒന്നാണ്. വാസ്തവത്തില്‍ വൈവിധ്യമാര്‍ന്ന ശരീരങ്ങള്‍ ‘ഇല്ലാ’ത്തതാണ്. സൂര്യനില്‍ നിഴലുണ്ടാവുന്നതെങ്ങിനെ? ഇല്ലാത്തവയ്‌ക്ക് എങ്ങിനെ ബന്ധങ്ങള്‍ ഉണ്ടാവാനാണ്? ഇരുട്ടും വെളിച്ചവും തമ്മില്‍ എങ്ങിനെ ബന്ധമുണ്ടാവാനാണ്? ദേഹത്തിനും ദേഹരൂപമെടുത്ത ദേഹിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല. സത്യമറിയുമ്പോള്‍പ്പിന്നെ അസത്യത്തിനു നിലനില്‍പ്പുണ്ടോ?

ആത്മാവ് ബോധമാണ്. നിത്യശുദ്ധശാശ്വതമായ അതിന് മാറ്റങ്ങളില്ല. എന്നാല്‍ ശരീരമോ മാറിക്കൊണ്ടിരിക്കുന്നതും അശുദ്ധവും കേവലം താല്‍ക്കാലികവുമാണ്. അവ തമ്മില്‍ എങ്ങിനെയാണ് ബന്ധമുണ്ടാവുക? ശരീരത്തിന് ജീവന്‍ വയ്‌ക്കുന്നത് പ്രാണവായുവിനാലും മറ്റു ഘടകപദാര്‍ത്ഥങ്ങളാലുമാണ്. ഈ ദേഹത്തിനു ആത്മാവുമായി യാതൊരുവിധ ബന്ധവും സാദ്ധ്യമല്ല.

ശരീരം, ആത്മാവ് എന്നീ രണ്ടുകാര്യങ്ങളെയും രണ്ടു സ്വതന്ത്ര സത്തകളായി കണക്കാക്കിയാല്‍ അവ തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്ന് കണ്ടു. അതേസമയം ദ്വന്ദത എന്നത് ഇല്ലാത്ത ഒരു കാര്യമാണെന്നുവരികില്‍ പിന്നെ ബന്ധം എന്ന ഈ ചിന്തയ്‌ക്കുപോലും സാധുതയില്ല. ഈ സത്യം നിന്നില്‍ രൂഢമൂലമാകട്ടെ.

വാസ്തവത്തില്‍ എവിടെയും യാതൊരു തരത്തിലുമുള്ള ബന്ധനങ്ങളും ഇല്ല. അതുകൊണ്ട് തന്നെ ആര്‍ക്കും ഒരിടത്തും മുക്തിയുമില്ല. ഇതെല്ലാം ഏകമായ, അദ്വയമായ അനന്താവബോധം മാത്രമാണ്. ‘ഞാന്‍ സന്തുഷ്ടന്‍’, ‘ഞാന്‍ അജ്ഞാനി’, തുടങ്ങിയ ധാരണകള്‍ക്ക് നീ ചെവികൊടുക്കുകയാണെങ്കില്‍ അവ നിനക്ക് അന്തമില്ലാത്ത ദു:ഖമാണ് നല്‍കുക.

ശരീരം ഉരുത്തിരിഞ്ഞത് പ്രാണവായു കാരണമാണ്. അതിലാണു ശരീരം നിലകൊള്ളുന്നത്. ശരീരത്തിന് സംസാരശേഷി നല്‍കുന്നതും ഈ വായുവാണ്. എന്നാല്‍ അതിലെ ചൈതന്യം, പ്രജ്ഞ, അവിച്ഛിന്നബോധമാണ്. ആകാശവും മറ്റുമായി വ്യാപരിച്ചിരിക്കുന്നത് അനന്താവബോധമാണ്. അകാശാദികള്‍ പ്രതിഫലിക്കുന്നതും ഈ ബോധത്തിലാണ്. ഈ പ്രതിഫലനം തന്നെയാണ് മനസ്സായത്. മനസ്സ് ദേഹമെന്ന ഈ കൂടുപേക്ഷിച്ചു പറന്നുപോകുമ്പോള്‍ ആത്മാവ് അനുഭവവേദ്യമാകുന്നു.  അത് ബോധമല്ലാതെ മറ്റൊന്നുമല്ല.

പൂമണം എവിടെയുണ്ടോ അവിടെ പൂവുണ്ട്. മനസ്സെവിടെയുണ്ടോ അവിടെ ബോധമുണ്ട്. എന്നാല്‍ ഒന്നറിയുക: മനസ്സാണ് ലോകമെന്ന ഈ പ്രകടനത്തിന് ഹേതുവാകുന്നത്. ബോധം സര്‍വ്വവ്യാപിയും അനന്തവും അന്തിമവിശകലനത്തില്‍ എല്ലാറ്റിന്റെയും കാരണവുമാണെങ്കിലും പ്രകടിതപ്രപഞ്ചത്തിന്റെ കാരണം മനസ്സാണ്. ബോധമല്ല.

അതുകൊണ്ട് പ്രത്യക്ഷലോകത്തിന്റെ കാരണം സത്യാന്വേഷണത്തിന്റെ അഭാവമത്രേ. അതായത് അജ്ഞാനമാണതിന്റെ ഹേതു. പക്ഷേ, വിളക്കിന്റെ വെളിച്ചം ഇരുട്ടിനെ ഇല്ലാതാക്കുന്നതുപോലെ ആത്മജ്ഞാനം അജ്ഞാനാന്ധകാരത്തെ ക്ഷണത്തില്‍ ഇല്ലാതാക്കുന്നു. അതിനാല്‍ എന്താണ് ജീവന്‍, എന്താണ് മനസ്സ്, തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ് സാധകന്‍ ചെയ്യേണ്ടത്.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

World

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.