തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന് ധൈര്യവും വളയാത്ത നട്ടെല്ലും ഉടനടി തീരുമാനമെടുക്കാനും കഴിവുള്ള നേതാവിനെയാണ് ആവശ്യമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാലിന്ന് നമ്മെ ഭരിക്കുന്നവര്‍ രാജ്യം കട്ടുമുടിക്കുകയാണെന്ന് തിരുവനന്തപുരത്ത് ഫെയ്സ് ബുക്ക് കൂട്ടായ്മയായ നമോകേരളയുടെ യോഗത്തില്‍ സംസാരിക്കവെ ബിജെപി നിര്‍വാഹക സമിതി അംഗം കൂടിയായ കണ്ണന്താനം പറഞ്ഞു. ധൈര്യവും തന്റേടവുമുള്ള രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അഴിമതി തുടച്ചുനീക്കാന്‍ കഴിയും. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോദിക്ക് ഈ ഗുണങ്ങളെല്ലാം ഉണ്ട്. അതിനാലാണ് രാജ്യത്തെ സ്നേഹിക്കുന്ന ഏവരും മോദിയെ പിന്തുണയ്ക്കുന്നത്. മോദി ചെയ്ത നല്ല കാര്യങ്ങള്‍ കാണാതെ അദ്ദേഹത്തെ ആരോപണങ്ങള്‍ കൊണ്ട് മനഃപൂര്‍വം കരിവാരിത്തേയ്ക്കാനാണ് ശ്രമിക്കുന്നത്. എല്ലാവിധ ആരോപണങ്ങളെയും എതിര്‍ത്ത് തോല്‍പ്പിച്ച് അദ്ദേഹം മുന്നോട്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്. മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് ഇതുവരെയുള്ള സര്വെഫലങ്ങളെല്ലാം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. മധുസൂദനന്‍പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജയരാമന് അധ്യക്ഷത വഹിച്ചു. നമോകേരള വെബ്സൈറ്റ് ഉദ്ഘാടനം മാധ്യമപ്രവര്ത്തകന് ജി.കെ. സുരേഷ് ബാബു നിര്‍വഹിച്ചു. നമോകേരള ലോഗോ പ്രകാശനം വിഎച്ച്പി സംസ്ഥാന സെക്രട്ടറി കെ.എന്‍. വെങ്കിടേശ്വരന് നിര്‍വഹിച്ചു. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാസുരേന്ദ്രന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: