പുനലൂര്‍: കേരളപ്പിറവി ദിനത്തില്‍ പുനലൂര്‍ പേപ്പര്‍മില്ലില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന പ്രഖ്യാപനവും പാഴാകുന്നു. മില്ലില്‍ വൈദ്യുതി ലഭ്യമാക്കുന്ന നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇത് അഞ്ചാം തവണയാണ് ഉത്പാദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം മാറ്റിവയ്ക്കുന്നത്.
ലേബര്‍ കമ്മീഷണര്‍ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി അനുവാദം നല്‍കിയെങ്കിലും നിര്‍ദ്ദേശിച്ച ദിവസങ്ങളിലൊന്നും ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തദ്ദേശീയരായ ബിസിനസുകാരാണ് ഇപ്പോള്‍ മാനേജ്മെന്റിലുള്ളത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
സബ് സ്റ്റേഷന്റെ പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മാത്രമേ വൈദ്യുതി ഉത്പാദനം ആരംഭിക്കാന്‍ കഴിയുകയുള്ളൂ. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയുമെന്നായിരുന്നു മാനേജ്മെന്റ് നാലുമാസം മുമ്പ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹനും മറ്റും ഫാക്ടറി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
എത്രയും വേഗം മില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കിഴക്കന്‍ മേഖലയില്‍ സമരപരിപാടികളും നടത്തിയിരുന്നു. അഡ്വ.കെ.രാജു എം.എല്‍.എയുടെ നേതൃത്വത്തില്‍ പേപ്പര്‍മില്‍ പടിക്കല്‍ നിരാഹാരമനുഷ്ഠിക്കുകയും ചെയ്തു. സമ്മര്‍ദ്ദം ശക്തമായതോടെ ഉടന്‍ മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. എന്നാല്‍ പല തവണ മാറ്റിവച്ച ഫാക്ടറിയുടെ ഉത്പാദനം ഇനിയും നീണ്ടുപോകുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പുനലൂര്‍ പേപ്പര്‍ മില്ലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
പണികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. മാനേജ്മെന്റിലെ തര്‍ക്കങ്ങളും മറ്റും ഇടക്കാലത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു. എന്നാല്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമ്പോഴും മില്ലില്‍ ഉല്‍പ്പാദനം എപ്പോള്‍ ആരംഭിക്കണമെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: