ന്യൂദല്‍ഹി: സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് വിപ്പ് പി.സി.ജോര്‍ജ് രംഗത്ത്. അഭിഭാഷകര്‍ സര്‍ക്കാരിന്റെ പണം പാഴാക്കുകയാണ്.
സര്‍ക്കാരിന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.ഡാറ്റാ സെന്റര്‍ കേസിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ മുഖം വികൃതമായിരിക്കുകയാണ്.
അഭിഭാഷകര്‍ തമ്മിലുള്ള ഈഗോയാണ് പലപ്പോഴും കോടതിയില്‍ പ്രതിഫലിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. തിങ്കളാഴ്ച കേസ് പരിഗണിക്കുന്പോള്‍ നേരിട്ട് ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: