തിരുവനന്തപുരം: കടകംപള്ളിയില്‍ സലിംരാജിന്റെ ഭൂമി തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ ഇന്ന് കടകംപള്ളി വില്ലേജ് ഓഫീസിന് മുന്നില്‍ നടക്കും.
ഇന്നലെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കടകംപള്ളിയിലെത്തിയതിനു പിന്നാലെ ഇന്ന് ഇടതുമുന്നണിയുടെ പ്രമുഖ നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കും.
തട്ടിപ്പിനിരയായവരെ സംഘടിപ്പിച്ച് കടകംപള്ളി വില്ലേജിന് സമീപം സംഘടിപ്പിക്കുന്ന യോഗം കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സിപിഐഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏറ്റെടുത്ത് നടത്തുന്ന സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് നീക്കം. 250 കോടിയോളം വിലമതിക്കുന്ന 44 ഏക്കര്‍ ഭൂമി, വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
160ഓളം കുടുംബങ്ങള്‍ക്കാണ് പതിറ്റാണ്ടുകളായി കൈവശം വെച്ച ഭൂമിയില്‍ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സലിം രാജിനു പുറമെ ഭരണകക്ഷിയിലെ പ്രമുഖര്‍ക്കെതിരെയും ഉയരുന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: