കോഴിക്കോട്: ഇന്റലിജന്റ്സ് മേധാവി ടി.പി.സെന്‍കുമാറിനെതിരായ വാര്‍ത്ത പിന്‍വലിച്ച് മാതൃഭൂമി പത്രം ഖേദം പ്രകടിപ്പിച്ചതോടെ എന്‍ഡിഎഫിന്റെ രാഷ്ട്രീയസംഘടനയായ എസ്ഡിപിഐ വെട്ടിലായി. വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സെന്‍കുമാര്‍ ഐപിഎസില്‍ പ്രവേശിച്ചതെന്നും 12 വര്‍ഷമായി ഇതുസംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല എന്നുമായിരുന്നു മാതൃഭൂമി വന്‍പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈഴവ സമുദായ അംഗമായ സെന്‍കുമാര്‍ സംവരണാനുകൂല്യത്തിലല്ലാതെ മികച്ച റാങ്കോടെ പൊതുവിഭാഗത്തിലാണ് ഐ.പി.എസ് കരസ്ഥമാക്കിയത്. തെറ്റ് മനസിലാക്കിയ പത്രം ഇന്നലെ വാര്‍ത്ത പിന്‍വലിച്ച് ഖേദംപ്രകടിപ്പിതോടെ എസ്ഡിപിഐയാണ് വെട്ടിലായിരിക്കുന്നത്.
സര്‍വീസില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന സെന്‍കുമാറിന്റെ പലനടപടികളും സംസ്ഥാനത്തെ മുസ്ലിം മതമൗലികവാദികള്‍ക്ക് രസിച്ചിരുന്നില്ല.
പത്രവാര്ത്തവന്നയുടനെ പത്രവാര്‍ത്തയും ചേര്‍ത്ത് പോസ്റ്റര്‍ പ്രചാരണം നടത്തിക്കൊണ്ട് എസ്ഡിപിഐ കേരളത്തിലെമ്പാടും സെന്‍കുമാറിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. വാര്‍ത്തവന്ന പിറ്റേദിവസം കോഴിക്കോട് ചേവായൂരിലെ കിര്‍ത്താഡ്സ് ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. കാര്യക്ഷമമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കുന്ന പോലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം മതമൗലികവാദ സംഘടനകള്‍ നിരന്തരം പ്രചാരണം നടത്തിവരികയായിരുന്നു. ചില പത്രപ്രവര്‍ത്തകരുടെയും മനുഷ്യാവകാശാ സംഘടനകളുടെ ലേബലില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സഹകരണത്തോടെയാണ് ഇത്തരം പ്രചാരവേലകള്‍ നടന്നിരുന്നത്. അത്തരമൊരു നീക്കമാണ് പത്രം ഖേദംപ്രകടിപ്പിച്ചതോടെ പൊളിഞ്ഞിരിക്കുന്നത്. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രചാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: