കൊല്ലം: ആസന്നമായ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്താന്‍ പിആര്‍ഡി ഡയറക്ടര്‍ കൂടിയായ തിരഞ്ഞെടുപ്പ് നീരീക്ഷക മിനി ആന്റണിയുടെ സാന്നിധ്യത്തില്‍ രാഷ്ട്രീയകക്ഷികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്തയോഗം ചേര്‍ന്നു. ജില്ലയിലെ ബിഎല്‍ഒ-ബിഎല്‍എമാരുടെ ചുമതലകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഇവരുടെ സാന്നിധ്യം ബൂത്തുതലത്തില്‍ ഉറപ്പുവരുത്തുക, സ്റ്റുഡന്റ്സ് കാമ്പയിന് സംബന്ധിച്ച വിവരങ്ങള്‍ വിലയിരുത്തുക, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോലിക്രമീകരണം നടപ്പിലാക്കുക, വോട്ടര്‍ക്ക് ഭയവും സംശയവുമില്ലാതെ വോട്ടുചെയ്യാനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
ജില്ലാ കളക്ടര്‍ ബി.മോഹനന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ പി.രാജീദേവി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: