കൊട്ടാരക്കര: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ സിപിഎം ആക്രമണം.
കോട്ടാത്തല രമ്യാഭവനില്‍ സുരേന്ദ്രന്‍പിള്ളയുടെ വീടാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ മാരകായുധങ്ങളുമായെത്തിയ രണ്ടംഗ സിപിഎം അക്രമിസംഘം അടിച്ചു തകര്‍ത്തത്.
വീടിന്റെ ജനാലകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസ് എടുത്തിട്ടുണ്ട്.
പ്രദേശത്ത് സിപിഎം തേര്‍വാഴ്ച അവസാനിപ്പിക്കാന്‍ പോലീസ് നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: