Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 288-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2013, 07:12 pm IST
inSamskriti

സംസക്തിര്‍ദ്വിവിധാ പ്രോക്താ വന്ദ്യാ വന്ധ്യാ ച രാഘവ

വന്ധ്യാ സര്‍വത്ര മൂഢാനാം വന്ദ്യാ തത്വവിദം നിജാ

രാമന്‍ ചോദിച്ചു: ഭഗവന്‍, എന്താണീ ഉപാധികള്‍ ? അവയെങ്ങിനെയാണ്‌ ബന്ധനങ്ങള്‍ക്ക്‌ കാരണമാവുന്നത്‌? എന്താണ്‌ മോക്ഷം? അതെങ്ങിനെയാണ്‌ പ്രാപിക്കുക?

വസിഷ്ഠന്‍ തുടര്‍ന്നു: ശരീരവും ആത്മാവും തമ്മില്‍ വിവേചിച്ചറിയാനുള്ള അറിവില്ലാത്തവര്‍പോലും ശരീരത്തിന്റെ ഉണ്മയെപ്പറ്റിമാത്രം ദൃഢമായി വിശ്വസിക്കുന്ന അവസ്ഥയാണ്‌ സോപാധികാവസ്ഥ. ഈ ചിന്തയിലുറച്ചവന്‌ അനന്തമായ ആത്മാവിനെ പരിമിതപ്പെട്ട ഒന്നായി മാത്രമേ കാണാനൊക്കൂ. അതിനാല്‍ അയാള്‍ സുഖാന്വേഷിയായി സ്വയം ബന്ധിക്കപ്പെടുന്നു.

എന്നാല്‍ ആരൊരുവന്‍ ‘ഇതെല്ലാം ആത്മാവ്‌ മാത്രം, അതിനാല്‍ എനിക്ക്‌ ആഗ്രഹിക്കാനോ ത്യജിക്കാനോ എന്താണുള്ളത്‌?’ എന്ന്‌ മനസ്സിലുറപ്പിച്ചിരിക്കുന്നുവോ അവന്‍ ഉപാധിരഹിതമായ മുക്തിയെ പ്രാപിക്കുന്നു. ‘ഞാന്‍’ ഇല്ല, ‘ഞാന’ല്ലാതെ മറ്റാരുമില്ല’ എന്നു തെളിഞ്ഞ അറിവുള്ളവന്‍ സുഖം കാംക്ഷിക്കുന്നില്ല.
‘സുഖമുണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യട്ടെ’ എന്നാണയാളുടെ ഭാവം. അയാള്‍ കര്‍മ്മരഹിതനല്ല. എന്നാല്‍ കര്‍മ്മഫലങ്ങളില്‍ അയാള്‍ ആകാംക്ഷാഭരിതനുമല്ല. അയാള്‍ക്ക്‌ അമിതാഹ്ലാദമോ ദു:ഖമോ ഇല്ല. മനസാ തന്റെ കര്‍മ്മഫലങ്ങളെ ഉപേക്ഷിക്കുന്നുവെങ്കിലും അയാള്‍ കര്‍മ്മങ്ങളില്‍നിന്ന്‌ വിട്ട്‌ നില്‍ക്കുന്നില്ല. ഉപാധികളില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നത്‌ മൂലം ബന്ധനങ്ങള്‍ അഴിഞ്ഞൊഴിയുന്നു. ഉപാധികളാണെല്ലാ എല്ലാ ദു:ഖാങ്ങള്‍ക്കും ഹേതു.

ഇനിപ്പറയുന്ന ഉദാഹരണങ്ങള്‍ കൊണ്ട്‌ ഉപാധികളെപ്പറ്റി കൂടുതല്‍ വ്യക്തമാക്കാം:

ഒരു കഴുത തന്റെ യജമാനന്റെ കയറാല്‍ നയിക്കപ്പെട്ട്‌ ഭയത്തോടെ അമിതഭാരം ചുമക്കുന്നു.

ഭൂമിയില്‍ വേരുറപ്പിച്ച മരം ചൂടും, തണുപ്പും, മഴയും കാറ്റുമെല്ലാം സഹിക്കുന്നു.

ഒരു പുഴു അതിന്റെ പരിണാമത്തിനു കാലമാവുന്നതും കാത്തു ഭൂമിയിലെ കുഴിയില്‍ കിടക്കുന്നു.

വിശന്നു വലഞ്ഞ ഒരു കിളി ഹിംസ്രജന്തുക്കളെപ്പേടിച്ചു മരക്കൊമ്പിലിരിക്കുന്നു.

ഇണക്കമാര്‍ന്ന ഒരു മാന്‍പേട ശാന്തമായി പുല്ലുമേഞ്ഞുനടന്ന്‌ ഒടുവില്‍ വേടന്റെ അമ്പിനിരയാവുന്നു.

അനേകമാളുകള്‍ പുഴുക്കളായും കീടങ്ങളായും വീണ്ടും വീണ്ടും ജനിച്ചു മരിക്കുന്നു.

സമുദ്രത്തിലെ അലകള്‍പോലെ എണ്ണമറ്റ ജീവജാലങ്ങള്‍ ഉണ്ടായി നശിക്കുന്നു.

സ്വന്തമായി നീങ്ങാന്‍പോലും ആവാതെ അവശനായ മനുഷ്യന്‍ വീണ്ടും വീണ്ടും മരിക്കുന്നു.

വള്ളിച്ചെടികളും സസ്യവര്‍ഗ്ഗങ്ങളും ഭൂമിയില്‍ നിന്നും പോഷകം വലിച്ചെടുത്ത്‌ അവിടെത്തന്നെ തഴച്ചുവളരുന്നു.

ഈ സംസാരമെന്ന മായക്കാഴ്ച എണ്ണമറ്റ ദുരിതങ്ങളെയും ദു:ഖാങ്ങളെയും തേടിപ്പിടിച്ചു കൂട്ടിക്കൊണ്ടുവരുന്ന നദിയെപ്പോലെയാണ്‌.

ഇതൊക്കെയാണ്‌ ഉപാധികളെപ്പറ്റി എനിക്ക്‌ പറയാനുള്ളത്‌.

‘ഉപാധികള്‍ , (ആസക്തി, ഒട്ടല്‍ , അല്ലെങ്കില്‍ സ്വയംപരിമിതി എന്നിവ) രണ്ടുവിധമാണ്‌. വന്ദിക്കപ്പെടേണ്ടവയും വന്ധ്യമായവയും. (അതായത്‌ വ്യര്‍ത്ഥമായവ). മൂഢന്മാരില്‍ പൊതുവെ വന്ധ്യമായ ഉപാധികള്‍ കാണപ്പെടുന്നു. വന്ദ്യമായ ഉപാധികള്‍ സത്യദര്‍ശികളിലും.’

അജ്ഞാനികളുടെ, അതായത്‌ ആത്മജ്ഞാനം ഇല്ലാത്തവരുടെ മനസ്സില്‍ ശരീരാഭിമാനവും മറ്റും മൂലം ഉണ്ടാവുന്ന ഉപാധികള്‍ ജനനമരണങ്ങള്‍ക്ക്‌ കാരണമാവുന്നു. അവ ജഢമാണ്‌, വ്യര്‍ത്ഥമാണ്‌. എന്നാല്‍ സംപൂജ്യരായവരില്‍ കാണപ്പെടുന്ന ഉപാധികള്‍ ആത്മജ്ഞാനത്തില്‍ നിന്നുണ്ടാവുന്നതാണ്‌. ശരിയായ അറിവിന്റെ നിറവില്‍ അവ ഒരുവന്റെ ജനനമരണചക്രത്തെ അവസാനിപ്പിക്കുന്നു.

(വന്ദ്യമായ ഉപാധികളും പ്രകൃത്യാ ഉള്ള പരിമിതികളെ അംഗീകരിക്കുന്നു. ഉദാഹരണത്തിന്‌, ബാഹ്യേന്ദ്രിയങ്ങളായ കണ്ണും കാതും മറ്റും അവയുടെ പരിമിതികളോടെയാണവര്‍ കാണുന്നത്‌. മൂഢന്റെ ചിന്തയില്‍ ഭൗതികശരീരവും ആത്മാവും ഒന്നാണ്‌. സംസ്കൃതത്തില്‍ സംസക്തി എന്ന്‌ പറയുന്നത്‌ ഒന്നിന്‌ മറ്റൊന്നിനോട്‌ ചേരാനുള്ള ത്വരയാണ്‌. ആസക്തി എന്നുപറയുമ്പോള്‍ ദ്വന്ദ്വതയായി. അത്‌ ഭിന്നതയെ സൂചിപ്പിക്കുന്നു. അതായത്‌ ആസക്തി അപരിമിതമായതിനെ ഉപാധികളാല്‍ പരിമിതപ്പെടുത്തുന്നു എന്നര്‍ത്ഥം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍
Kerala

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.