മരട് (കൊച്ചി): പ്രമുഖ ചലച്ചിത്രനടന്‍ മുകേഷ് വീണ്ടും വിവാഹിതനായി. പാലക്കാട് സ്വദേശിനി മേതില്‍ ദേവികയെയാണ് മരടിലെ സ്വന്തം വസതിയില്‍വെച്ച് മുകേഷ് വിവാഹം ചെയ്തത്. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഇന്നലെയായിരുന്നു ചടങ്ങ്. മരട് കൊട്ടാരം ക്ഷേത്രത്തിന് സമീപത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹ രജിസ്ട്രേഷന്. തുടര്‍ന്ന് ഇരുവരും തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി.
ഭരതനാട്യ കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമാണ്. സംഗീത നാടക അക്കാദമിയുടെയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും പുരസ്കാരജേതാവാണ്. കേരള കലാമണ്ഡലത്തില്‍ നൃത്താധ്യാപികയായ ദേവിക സംഗീതനാടക അക്കാദമി അംഗമായിരുന്നപ്പോഴാണ് ചെയര്‍മാനായിരുന്ന മുകേഷുമായി പരിചയപ്പെട്ടതും വിവാഹത്തിലെത്തിയതും. 1989 ല്‍ തമിഴ് ചലച്ചിത്രനടി സരിതയെ മുകേഷ് വിവാഹം കഴിച്ചെങ്കിലും 2007 ല്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. പ്രശസ്ത നാടകനടന്‍ ഒ. മാധവന്റെ മകനാണ് ചലച്ചിത്രനടന്‍ മുകേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: