കോട്ടയം: വിതുര പെണ്‍വാണിഭക്കേസിലെ എല്ലാ സാക്ഷികളോടും വിസ്താരത്തിനുവേണ്ടി നവംബര്‍ 12, 16 തിയതികളില്‍ ഹാജരാകാന്‍ കോട്ടയത്തെ പ്രത്യേക കോടതി ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ പരേഡ് നടത്തിയ മൂന്ന് മജിസ്ട്രേറ്റുമാരെയും കോടതി വിസ്തരിക്കും. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാത്രം വിസ്തരിച്ചാല്‍ പോര.
കേസിലെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കണം. പ്രോസിക്യൂഷന് വിസ്തരിച്ചില്ലെങ്കില്‍ സാക്ഷികളെ സ്വമേധയാ വിസ്തരിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസില്‍ പെണ്‍കുട്ടി കൂറുമാറിയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാത്രം വിസ്തരിച്ചാല്‍ മതിയെന്ന് പ്രോസിക്യൂഷന് അറിയിച്ചിരുന്നു.
ഇടയ്ക്കുവെച്ച് കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന പെണ്‍കുട്ടിയുടെ നിലപാടിനെ തുടര്‍ന്ന് ഏതാനും കേസുകളില്‍ പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. പരിഗണിച്ച ഏഴ് കേസുകളിലാണ് പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാനായില്ല.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1995ലാണ് കേസിനാസപ്ദമായ സംഭവം നടക്കുന്നത്. ആറുമാസത്തോളം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂഷന് കെ.സി പീറ്റര്‍, ആലുവ മുന്‍സിപ്പല്‍ ചെയര്മാന് ജേക്കബ് മുത്തേടന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: