കൊച്ചി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരേ തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കുറ്റവിമുക്തനാക്കപ്പെട്ടിട്ടും 2007 മുതല്‍ പി.ജെ കുര്യന് കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ടി ഭവദാസന്റെ ബെഞ്ച് തള്ളിയത്
പി.ജെ കുര്യന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കേസിലെ പ്രധാന പ്രതിയായ ധര്മരാജന് ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. നേരത്തെ തൊടുപുഴ സെഷന്‍സ് കോടതി പെണ്‍കുട്ടിയുടെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കുര്യനെതിരെ അന്വേഷണം നടത്തണമെന്നും പിജെ കുര്യനെ കേസില്‍ നിന്നൊഴിവാക്കിയതുമായ കീഴ്കോടതിവിധി റദ്ദാക്കണമെന്നുമാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. താന്‍ ഹാജരാക്കിയ തെളിവുകള്‍ പരിഗണിക്കാതെയാണ് സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതെന്നും പെണ്‍കുട്ടി വാദിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ 2007 ല്‍ തന്നെ കോടതികള്‍ തീര്പ്പുകല്പിച്ചിരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഒളിവിലിരുന്ന് പിജെ കുര്യന്റെ പങ്ക് വെളിപ്പെടുത്തിയെങ്കിലും പോലീസ് പിടിയിലായതിന് ശേഷം ധര്മരാജന് മൊഴി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: