കൊച്ചി: സാമ്പത്തിക രംഗത്ത് ഭാരതീയമായ വീക്ഷണത്തിന്റെ അഭാവം പ്രകടമാണെന്ന് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. ഭാരതീയ വീക്ഷണത്തോടുകൂടിയ സാമ്പത്തിക അസ്ഥിവാരം ഉണ്ടെങ്കില്‍ മാത്രമേ സ്വരാജ് സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂവെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗവും മുതിര്‍ന്ന അഭിഭാഷകനുമായ പി.എസ്.ശ്രീധരന്‍പിള്ള രചിച്ച ‘സാമ്പത്തിക കാഴ്ചകള്‍’ എന്ന ലേഖന സമാഹാരം പ്രകാശനം ചെയ്തുകൊണ്ട് കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.
കൃഷ്ണയ്യരുടെ വസതിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ.എം.റോയി പുസ്തകം ഏറ്റുവാങ്ങി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് അധ്യക്ഷനായിരുന്നു. ‘ജന്മഭൂമി’ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ആശംസകള്‍ നേര്‍ന്നു. ടി.സതീശന് സ്വാഗതവും സി.ജി.രാജഗോപാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: