കോട്ടയം: മതതീവ്രവാദസംഘടനകളുടെ സഹായത്തോടെ ഹിന്ദു പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതംമാറ്റുന്ന ലൗജിഹാദ് വീണ്ടും ശക്തിപ്രാപിക്കുന്നു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ പതിനാറ് കേസുകളാണ് ഹിന്ദു ഹെല്പ് ലൈനില്‍ മാത്രം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്തത്. പ്ലസ്ടു വിദ്യാര്‍ത്ഥിനി മുതല്‍ പോസ്റ്റുഗ്രാജ്വേഷന് വിദ്യാര്‍ത്ഥിനി വരെയുള്ള ഹിന്ദു പെണ്‍കുട്ടികളെയാണ് പ്രണയക്കുരുക്കില്‍പ്പെടുത്തി വീടുകളില്‍ നിന്നും തട്ടിക്കൊണ്ടുപോയിട്ടുള്ളത്. ഇവരില്‍ ഏറെപ്പേരെയും പൊന്നാനിയിലടക്കമുള്ള മതപരിവര്ത്തനകേന്ദ്രങ്ങളില് എത്തിച്ചതായാണ് സൂചന.
ആലപ്പുഴ, വൈക്കം, കായംകുളം, ചങ്ങനാശ്ശേരി, തോട്ടയ്ക്കാട്, എറണാകുളം, തൃശൂര്‍, കൊണ്ടോട്ടി, കാസര്‍ഗോഡ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇരകളെ പെണ്‍വേട്ടക്കാര്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
കൊണ്ടോട്ടിയില്‍ നിന്നും കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെ നാഗര്‍കോവിലിലെ മതപരിവര്ത്തനകേന്ദ്രത്തിലാണത്രെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
കാസര്ഗോഡുനിന്നുമാത്രം അടുത്തിടെ അഞ്ചോളം പെണ്‍കുട്ടികള്‍ വേട്ടക്കാര്‍ക്ക് ഇരകളായിത്തീര്‍ന്നിട്ടുണ്ട്. കായംകുളത്തുനിന്നും കാണാതായ പെണ്‍കുട്ടിയുടെ പക്കല്‍നിന്നും ഇസ്ലാം മതപ്രഭാഷണങ്ങള്‍ റിക്കാര്‍ഡു ചെയ്ത മെമ്മറി കാര്‍ഡും ബന്ധുക്കള്‍ക്ക് ലഭിച്ചു.
പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് പൊലീസിലോ വനിതാ ഹെല്പ്ലൈനിലോ പരാതി നല്കിയാല് പലയിടത്തും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ വൈമുഖ്യം കാണിക്കുന്നതായും ബന്ധുക്കള്‍ പരാതിപ്പെടുന്നുണ്ട്. പൊലീസ് അന്വേഷണം ഇഴയുന്നതുമൂലം ആഴ്ചകള്‍ക്കുശേഷമാണ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കാനാകുന്നത്. അപ്പോഴേക്കും ഇരകളെ വേട്ടക്കാര്‍ മാനസികമായും ശാരീരീകമായും കീഴ്പ്പെടുത്തുകയും മതപരിവര്‍ത്തന കേന്ദ്രങ്ങളുടെ തണലില്‍ ഒളിപ്പിക്കുകയും ചെയ്യുന്നു. കോടതികളില്‍ ഹാജരാക്കുന്ന പെണ്‍കുട്ടികള്‍ സ്വന്തം മാതാപിതാക്കളെ തിരിച്ചറിയാന്‍ പോലും കൂട്ടാക്കാത്തത് ബന്ധുക്കളെയും രക്ഷകര്‍ത്താക്കളെയും അത്ഭുതപ്പെടുത്തുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് പെണ്‍കുട്ടികളുടെ മാനസിക നിലപോലും തകിടം മറിക്കുവാനുതകുന്ന പദ്ധതികളാണ് ഈ സംഘടിത വേട്ടക്കാര്‍ ഉപയോഗിക്കുന്നതെന്നാണ് സൂചന. വേട്ടക്കാരുടെ പിടിയില്‍ നിന്നും ഹിന്ദു ഹെല്പ് ലൈനിന്റെ സഹായത്തോടെ കൗണ്‍സലിംഗും മറ്റും നടത്തി രക്ഷപ്പെടുത്തിയെടുക്കുന്ന പെണ്‍കുട്ടികള്‍ നല്കുന്ന വിവരങ്ങള്‍ ഭീതിജനകമാണ്. നിലവില്‍ 45ഓളം പേര് പൊന്നാനിയിലെ മതപരിവര്ത്തനകേന്ദ്രത്തിലുണ്ടെന്നാണ് രക്ഷപെട്ടവര്‍ പറയുന്നത്.
കേരളത്തില്‍ ലൗജിഹാദിന് ഇരയായ 3,460 പെണ്‍കുട്ടികളെ ഹിന്ദു ഹെല്പ് ലൈന്‍ രക്ഷപെടുത്തിയിട്ടുണ്ട്.
തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെണ്‍കുട്ടികളെ ലൗജിഹാദില്‍പ്പെടുത്തി കടത്തിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് 437 ഹേബിയസ് കോര്‍പസ് ഹിന്ദു ഹെല്പ് ലൈനിലൂടെ മാത്രം സംസ്ഥാനത്ത് ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ പെണ്‍കുട്ടികളുടെ ബന്ധുക്കള്നേരിട്ടും നിരവധി ഹര്‍ജികള്‍ കോടതികളില്‍ നല്‍കിയിട്ടുണ്ട്. കുറച്ചു കാലമായി വാര്‍ത്തകളില്‍ ഇടംപിടിക്കാതിരുന്ന ലൗജിഹാദ് വീണ്ടും സംസ്ഥാനത്ത് സജീവമാകുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: