കോതമംഗലം: സ്വാതന്ത്ര്യ സമര സേനാനി സാമുദായിക – സാംസ്കാരിക- വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഷെവലിയര്‍ എം ഐ വറുഗീസിന്റെ സപ്തതി സ്മാരകമായി സ്ഥാപിച്ച ഷെവ: എം ഐ വറുഗീസ് ഫൗണ്ടേഷന് ജനസേവ പുരസ്കാരം ഒ. രാജഗോപാലിന് 26 ശനിയാഴ്ച്ച വൈകിട്ട് നാല് മണിക്ക് കോതമംഗലം പുതുപ്പാടി മരിയന്‍ അക്കാദമിയില്‍ യു ഡി എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ശ്രേഷ്ഠ കതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അവാര്‍ഡ് സമര്‍പ്പിക്കും. ഷെവ.റ്റി.യു കുരുവിള എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. കുര്യാക്കോസ് മാര്‍ യൗസേബിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. സാജുപോള്‍ എം എല്‍ എ, ജോസഫ് വാഴയ്ക്കന് എം എല്‍ എ, മുനിസിപ്പല്‍ ചെയര്മാന് കെ.പി ബാബു, ഡോ.ഇന്ദിര രാജന് , പ്രൊഫ ബേബി എം വറുഗീസ് , ഷെവ. എം . ഐ വറുഗീസ് പണിക്കര്‍, ഡോ.വി. കെ സുന്ദരേശന് എന്നിവര്‍ പ്രസംഗിക്കും.
യോഗത്തില്‍ നിയുക്ത ശബരിമല മേല്‍ശാന്തി നാരായണന് നമ്പൂതിരിയെ ആദരിക്കും. 2 മണി മുതല്‍ 3.30 വരെ ഒരുക്കുന്ന സൗഹ്യദ വേദി പ്രൊഫ. റ്റി. എം പെയിലി ഉദ്ഘാടനം ചെയ്യും. പ്രൊഫ.ഡോ.എന്‍.എം മത്തായി അദ്ധ്യക്ഷനാകും. ഡോ. ജേയ്ക്കബ്ബ് ഇട്ടൂപ്, ഷെമീര്‍ പനയ്ക്കല്‍,ഡോ. ഇ.വി വേലായുധന്,പി.ജെ പൗലോസ് എന്നിവര്‍ പ്രസംഗിക്കും.
എം പി വീരേന്ദ്ര കുമാര്‍, വിഎസ് അച്ചുതാനന്ദന്, വി എം സുധീരന് , സുകുമാര്‍ അഴിക്കോട്, തോമസ് പ്രഥമന്‍ കതോലിക്ക ബാവ,സുഗത കുമാരി, ഡോ.ജി മാധവന് നായര്‍, മഹാകവി ഒ.എന്‍.വി കുറുപ്പ്, ഡോ.ഡി. ബാബു പോള്‍ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡ് സ്വീകരിച്ചത്. ഡോ.ഡി ബാബു പോള്‍ ഐ.എ.എസ് , എന്‍.രാജശേഖര്‍ ഐ എ എസ്, ഡോ. പോള്‍ മണലില്‍ എന്നിവരാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: