തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്ക് അന്വേഷിക്കാനുള്ള ജഡ്ജിയെ മുഖ്യമന്ത്രി തന്നെ തീരുമാനിച്ച് പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഇത് കേട്ടുകേള്‍വിയില്ലാത്തതാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രമാത്രം മലീമസമായിട്ടില്ല. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഉള്‍പ്പെടുന്ന വന്‍ തട്ടിപ്പായതുകൊണ്ടാണ്. എന്നാല്‍, സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടാതിരിക്കാന്‍ പാകത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്ന് പിണറായി പറഞ്ഞു.
സോളാര്‍ കേസില്‍ റിട്ടയേര്‍ഡ് ജഡ്ജിയെ വച്ചുളള ജുഡീഷ്യല്‍ അന്വേഷണം അംഗീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന് വ്യക്തമാക്കി. സിറ്റിങ് ജഡ്ജിക്കായുള്ള ശ്രമം സര്‍ക്കാര്‍ തുടരണം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അതിനായുള്ള ആത്മാര്‍ഥമായ ശ്രമം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ പ്രതികളായതിനാല്‍ റിട്ടയേര്‍ഡ് ജഡ്ജി അന്വേഷണം നടത്തുന്നതു ശരിയല്ല. സിറ്റിങ് ജഡ്ജിയെ നിയമിക്കുന്നതുവരെ പ്രതിപക്ഷം പ്രക്ഷോഭം തുടരുമെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: