കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ശുപാര്‍ശ. ബസിലെ ക്ലീനര്‍ അപ്പുവിന് വേണ്ടി പോലീസിന്റെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ബസിന്റെ ഉടമയുടെ മകന് ദിലീപിനെതിരെ പോലീസ് എടുത്തിരിക്കുന്നത്.
സംഭവം നടന്ന ശേഷം കൊച്ചിയിലെ മാടവന കോളനിയില്‍ താമസിക്കുന്ന അപ്പു ഭാര്യയേയും കൂട്ടി ഒളിവില്‍ പോവുകയായിരുന്നു. ദിലീപിനെയും അപ്പുവിനെയും ബസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ച ഡ്രൈവര്‍ പീറ്ററിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷം ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് എറണാകുളം ആര്.ടി.ഒ അറിയിച്ചു. ആലുവയില്‍ നിന്നും ചേര്‍ത്തലയിലേക്ക് പോയ സിറ്റിസണ്‍ എന്ന സ്വകാര്യ ബസില്‍ വച്ചാണ് ജീവനക്കാര്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചത്.
ബസുടമയുടെ മകനും ക്ലീനറും ചേര്‍ന്ന് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ബസ് വൈറ്റില്‍ ഹബില്‍ എത്തിയപ്പോള്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: