തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. സിംഗപ്പൂരില്‍ നിന്നെത്തിയ എട്ട് യാത്രക്കാരില്‍ നിന്ന് മൂന്നരക്കിലോ സ്വര്‍ണം പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് ഒരു കോടി രൂപ വില വരും. സംഭവവുമായി ബന്ധപ്പെട്ടു സിംഗപ്പൂരില്‍ നിന്നെത്തിയ എട്ടു പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.
അറസ്റ്റിലായവര്‍ തമിഴ്നാട്ടിലെ മധുരൈ, തിരുച്ചിറപ്പള്ളി സ്വദേശികളാണ്. ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ട്രോളി ബാഗില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് പിടിയിലായതിന് പിന്നാലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലും സ്വര്‍ണം പിടികൂടിയിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറ് കോടി വിലമതിക്കുന്ന 20 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തതോടെ ഫയസ് ഉള്‍പ്പെടെയുള്ള വന്‍ സ്വര്‍ണക്കടത്ത് മാഫിയയെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: