തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണത്തിനായി സര്‍ക്കാര്‍ ജില്ലാ ജഡ്ജിയുടെയോ റിട്ട.ഹൈക്കോടതി ജഡ്ജിമാരുടെയോ സേവനം തേടും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം കൈക്കൊള്ളും. അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്താത്തതുകൊണ്ടാണ് സിറ്റിങ് ജഡ്ജിയെ കിട്ടാത്തതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സോളാര്‍ കേസില്‍ സിറ്റിങ് ജഡ്ജിയുടെ സേവനം വിട്ടു നല്‍കാനാവില്ലെന്ന ഹൈക്കോടതിയുടെ ഫുള്‍കോര്‍ട്ട് യോഗ തീരുമാനം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനുള്ള മറ്റ് വഴികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ജില്ലാ ജഡ്ജിയെ വിട്ടു കിട്ടണമെങ്കിലും ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്.
സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് സിറ്റിങ് ജഡ്ജിയുടെ സേവനം ലഭിക്കാത്തതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി. സിറ്റിങ് ജഡ്ജി ഇല്ലാത്ത അന്വേഷണം പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒമ്പത് മുതല്‍ ക്ലിഫ് ഹൗസ് അടക്കമുള്ള ഉപരോധ സമരങ്ങള്‍ പ്രതിപക്ഷം പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: