തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ അഞ്ചംഗ ജുഡീഷ്യല്‍ സമിതിയെ ചുമതലപ്പെടുത്തി. ഹൈക്കോടതി ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് സമിതിയെ ചുമതലപ്പെടുത്തിയത്.
ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ ഉള്‍പ്പെട്ടതാണ് സമിതി. കെ.എം. ജോസഫ്, തോട്ടത്തില്‍ രാധാകൃഷ്ണന്, കെ. ടി ശങ്കരന്, സിറിജഗന്, ടി. ആര് രാമചന്ദ്രന് നായര്‍ എന്നിവരടങ്ങുന്ന ജുഡീഷ്യല്‍ പാനലിനോടാണ് ഉടന്‍തന്നെ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. തലസ്ഥാനവാസികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് തലസ്ഥാനത്ത് ഒരു ഹൈക്കോടതി ബഞ്ചു സ്ഥാപിക്കുകയെന്നത്.
ഈ ആവശ്യത്തിന് ഹൈക്കോടതി തന്നെയായിരുന്നു ഏറെ എതിര്‍ത്തിരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ പുതിയ തീരുമാനം നല്ല സൂചനയായാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: