മാറ്റം കാലത്തിന്റെ അനിവാര്യതയാണ്. ശാസ്ത്രത്തിന്റെ പുരോഗതിയില്‍ പലതും സൃഷ്ടിക്കപ്പെടുമ്പോള്‍ വിലപ്പെട്ട മറ്റു ചിലത് കാലഹരണപ്പെടുന്നു.
മണ്‍മറഞ്ഞവ പിന്നീട് ഗൃഹാതുരത്വം നല്കുന്ന വസ്തുക്കളായി മ്യൂസിയങ്ങളിലും ചില പഴയ തറവാടുകളിലും സ്വകാര്യ ശേഖരങ്ങളിലുമെല്ലാം ഇടം കണ്ടെത്തുന്നു. ഇക്കൂട്ടത്തില്‍ പെട്ടവയാണ് പഴയ താളിയോല ഗ്രന്ഥങ്ങള്‍. ഇവിടെ താളിയോല ഗ്രന്ഥം വീണ്ടും സൃഷ്ടിക്കപ്പെടുമ്പോള്‍ വിലപ്പെട്ട മറ്റു ചിലത് കാലഹരണപ്പെടുന്നു. മണ്‍മറഞ്ഞവ പിന്നീട് ഗൃഹാതുരത്വം നല്കുന്ന വസ്തുക്കളായി മ്യൂസിയങ്ങളിലും ചില പഴയ തറവാടുകളിലും സ്വകാര്യശേഖരങ്ങളിലുമെല്ലാം ഇടം കണ്ടെത്തുന്നു. ഇക്കൂട്ടത്തില്‍ പെട്ടവയാണ് പഴയ താളിയോല ഗ്രന്ഥങ്ങള്‍. ഇവിടെ താളിയോല ഗ്രന്ഥം വീണ്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ശ്രീലളിതാ സഹസ്രനാമത്തിന്റെ രൂപത്തില്‍.
ആധുനിക രീതിയിലുള്ള അച്ചടിയും കടലാസുകളും ഉണ്ടായതോടെ താളിയോല ഗ്രന്ഥങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. ‘എഴുതിയ താളിയോലക്കെട്ട്’ ആണത്രെ ഗ്രന്ഥം. കോര്‍ക്കുക, കെട്ടുക എന്നീ അര്‍ത്ഥങ്ങളുള്ള ‘ഗ്രഥ്’ എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ഗ്രന്ഥം എന്ന വാക്കുണ്ടായതെന്ന് പണ്ഡിതമതം. നഷ്ടപ്പെട്ട ഈ പഴമയെ വീണ്ടെടുക്കാനുളള ശ്രമമാണ് എറണാകുളത്തെ പാംലീഫ് ഇന്നൊവേഷന്‍സ് നടത്തുന്നത്. പഴയ രൂപത്തില്‍ ഗ്രന്ഥങ്ങള്‍ നിര്‍മിക്കാനുള്ള പരിശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും കെട്ടിലും മട്ടിലും താളിയോല ഗ്രന്ഥങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ഇവര്‍ പുറത്തിറക്കിയിരിക്കുന്നത്. ശ്രീ ലളിതാ സഹസ്രനാമം താളിയോല ഗ്രന്ഥ രൂപത്തില്‍ പുറത്തിറക്കിയാണ് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
പഴയ ലിപിയില്‍ വലിയ അക്ഷരങ്ങളില്‍ കട്ടിക്കടലാസില്‍ താളിയോലയോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പനയും. മേല്‍ത്തരം തടി കൊണ്ടുള്ള ചട്ടവും ചരടും ഗ്രന്ഥത്തിന്റെ സവിശേഷതയാണ്.
പ്രസാധകര്: പാഠലീഫ്
ഇന്നൊവേഷന്‍സ്, കൊച്ചി.
ഫോണ്‍: 9020209220
വില: 265/-
രാജേഷ് പട്ടിമറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: