കാഞ്ഞങ്ങാട്: ഹിന്ദുപെണ്‍കുട്ടികളെ ലക്ഷ്യം വെച്ച് ജില്ലയില്‍ പ്രണയ മതം മാറ്റം വ്യാപകം. ലൗ ജിഹാദ് നേരത്തെ തന്നെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും അടുത്തിടെയായി മതം മാറ്റപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചോളം സംഭവങ്ങളാണ് പുറത്തറിഞ്ഞിട്ടുള്ളത്. കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ അടുത്തിടെയുണ്ടായ വര്‍ദ്ധനവും ആശങ്കയുണര്‍ത്തുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ വ്യാപകമായി മുസ്ലിം മതത്തിലേക്ക് പ്രണയത്തിലൂടെ മതംമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ജില്ലയുടെ സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാകുന്ന ഇത്തരം പ്രവൃത്തികള്‍ അവഗണിക്കുകയാണ് ഭരണകൂടം.
ഉപ്പളയിലെ സ്വപ്ന എന്ന യുവതിയാണ് അടുത്തിടെ ആദ്യം മതം മാറ്റം ചെയ്യപ്പെട്ടത്. പ്രദേശത്തെ ഡ്രൈവറായ യുവാവ് ലൗ ജിഹാദില്‍പ്പെടുത്തി മതം മാറ്റി വിവാഹം കഴിക്കുകയായിരുന്നു. ഹൈന്ദവ സംഘടനകള്‍ ഇതിനെതിരെ പ്രക്ഷോഭം നടത്തിയിരുന്നു. ലൗ ജിഹാദില്‍പ്പെടുത്തി സ്വപ്നയെ ആയിഷയാക്കി മാറ്റിയതിന് യുവാവിന് അഭിവാദ്യം അര്‍പ്പിച്ച് പലയിടങ്ങളിലും മതതീവ്രവാദ സംഘങ്ങള്‍ പ്രകോപനപരമായ പോസ്റ്ററും പതിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പെര്‍ളയിലെ അധ്യാപികയെ പൊന്നാനിയിലെ മതം മാറ്റ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. സ്വകാര്യ സ്കൂളിലെ അധ്യാപികയായ പെര്‍ള കുരിയടുക്കയിലെ ശ്രുതിയെ അതേ സ്കൂളിലെ ഡ്രൈവറായ നാല്‍പ്പത്തഞ്ചുകാരനാണ് പൊന്നാനിയില്‍ മതം മാറ്റാന്‍ എത്തിച്ചത്. ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഏഴാം തീയ്യതി മുതല്‍ അധ്യാപികയെ കാണിനില്ലെന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പൊന്നാനിയില്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശ്രുതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. പൊന്നാനിയില്‍ ജില്ലയില്‍ നിന്നുള്ള മറ്റുചില സ്ത്രീകളും ഉള്ളതായി സംശയിക്കുന്നുണ്ട്.
തൃക്കരിപ്പൂര്‍ പടന്നയില്‍ രണ്ട് യുവതികളാണ് മതം മാറ്റം ചെയ്യപ്പെട്ടത്. മീച്ചാരി കടപ്പുറത്തെ സജിത, തെക്കേക്കാട്ടെ സജിന എന്നിവര്‍ കോഴിക്കോട്ടെ മതം മാറ്റ കേന്ദ്രത്തിലാണ് ഉള്ളത്. പടന്നയില്‍ കടകളില്‍ ജോലി ചെയ്തിരുന്ന ഇവരെ പ്രദേശത്തെ ഓട്ടോ ഡ്രൈവറാണ് പ്രലോഭിപ്പിച്ച് മതം മാറ്റ കേന്ദ്രത്തിലെത്തിച്ചത്. കഴിഞ്ഞ പത്താം തീയ്യതി മുതല്‍ ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കോഴിക്കോട്ടെ മക്തബ് സര്ബിയത്തുല് സഭയില്‍ ഇവരുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഇവരെ കാണുവാന്‍ സൗകര്യമൊരുക്കുന്നതിനോ കോടതിയില്‍ ഹാജരാക്കുന്നതിനോ പോലീസ് നടപടിയെടുത്തില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ തടയുകയുണ്ടായി. പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള ഹൈന്ദവ സംഘടനകളുടെ ശ്രമം സിപിഎം തടയുകയായിരുന്നു. പോലീസ് നടപടിയും ഇവര്‍ ഇടപ്പെട്ട് നിഷ്ക്രിയമാക്കി. ഒടുവില്‍ ചൊവ്വാഴ്ച പെണ്‍കുട്ടികളെ ഹോസ്ദുര്‍ഗ്ഗ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കോഴിക്കോട്ടേക്ക് പോകാന്‍ ഇവര്‍ താത്പര്യം പ്രകടിപ്പിച്ചു. ഇവരെ മതം മാറ്റ കേന്ദ്രത്തിലേക്ക് തന്നെ വിട്ടയച്ചു. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം പഠിക്കാന്‍ പോയതാണെന്ന് പറഞ്ഞുപഠിപ്പിച്ചതുപോലെയായിരുന്നു കോടതിയില്‍ ഇവരുടെ പ്രതികരണം.
സ്വകാര്യ സ്കൂളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന യുവതികളെ കേന്ദ്രീകരിച്ചാണ് ലൗ ജിഹാദ് പ്രവര്‍ത്തനം ജില്ലയില്‍ വിപുലപ്പെടുന്നത്. പൊതുസമൂഹത്തിന്റേയും രക്ഷിതാക്കളുടേയും ജാഗ്രത കുറയുന്നത് മതതീവ്രവാദ സംഘങ്ങള്‍ക്ക് സഹായകമാകുന്നു.
ലൗ ജിഹാദിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തിലാണ് ഹിന്ദുഐക്യവേദി. നിലവില്‍ ബോധവല്‍ക്കരണവും കൗണ്‍സിലിംഗും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഭരണ-രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രണയ മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹിന്ദുഐക്യവേദി പറയുന്നു. ഉപ്പളയിലും പടന്നയിലും ഉണ്ടായ സംഭവങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും ഒത്താശ നടന്നിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പോലീസുകാരുള്പ്പെടെയുള്ളവരാണ് ഇതിന് പിന്നില്‍. പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പരിപാടികളുമായി ഹിന്ദുഐക്യവേദി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: