തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നത് സംസ്ഥാനത്തിനു ഗുണകരമല്ലെന്ന് കെ.മുരളീധരന് എംഎല്‍എ. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോകഭക്ഷ്യദിന ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സമ്പ്രദായം സംസ്ഥാനത്ത് നേരത്തെ നടപ്പാക്കിയതിനാല്‍ ഭക്ഷ്യസുരക്ഷാപദ്ധതി സംസ്ഥാനത്ത് ഫലപ്രദമാകില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വികസനത്തിന്റെ കാര്യത്തില്‍ കേരളം റിവേഴ്സ് ഗിയറിലാണ്. എല്ലാം നെഗേറ്റെവ് ആയി കാണുന്നതിനാല്‍ മര്മത്തില് തൊട്ടെ വികസനം നടത്തൂ എന്ന വാശിയാണ് ഇതിന് കാരണം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വികസന കാര്യത്തില്‍ സ്മാര്‍ട്ട്നെസ് കൂടിപ്പോയതിന് ദോഷവശങ്ങളുണ്ട്. രാജ്യം ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്തുമ്പോള്‍ സംസ്ഥാനം പുറകോട്ട് നടക്കുകയാണ്. ഉത്പാദന രംഗത്ത് കേരളം വളരെ പുറകിലാണ്. ഒരോ ദിവസം കഴിയുന്തോറും ഭക്ഷണത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത കൂടിവരികയാണ്. വകുപ്പുകള്‍ക്ക് കോ-ഓര്‍ഡിനേഷന്‍ ഇല്ലാത്തതും ഭക്ഷ്യസുരക്ഷയുടെ നടത്തിപ്പിന് തടസമാണെന്നും മുരളീധരന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: