ലണ്ടന്‍: ലോകംകണ്ട ഏറ്റവും മികച്ച സ്പ്രിന്ററായിമാറിയിട്ടും ജമൈക്കന്‍ ഇതിഹാസം യു.എസ്.എീന്‍ ബോള്‍ട്ടിന്റെ മോഹങ്ങള്‍ക്ക് അടങ്ങുന്നില്ല.
പ്രൊഫഷണല്‍ ഫുട്ബോളില്‍ ബൂട്ടണിയണമെന്നാണ് ബോള്‍ട്ടിന്റെ ആഗ്രഹം. അതും ഇംഗ്ലീഷ് ക്ലബ്ബിന്റെ കുപ്പായത്തില്‍. ബൂട്ടഴിച്ചാല്‍ ലക്ഷ്യം നേടാന്‍ പരിശ്രമിക്കുമെന്നും ബാള്‍ട്ട് ആണയിടുന്നു. കുട്ടിക്കാലത്ത് താന്‍ നല്ലൊരു ക്രിക്കറ്ററായിരുന്നെന്നുംബോള്ട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ട്രാക്കില്‍ നിന്നു വിടപറയുമ്പോള്‍ ഞാന്‍ എന്റെ കായിക ഇനംമാറ്റും. 2016ല്‍ എനിക്ക് ഇപ്പോഴത്തെപ്പോലെ ഓടാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ ഫുട്ബോളിലേക്കു ചുവടുമാറും. നന്നായി കളിക്കാന്‍ കഴിയുമെന്ന വിശ്വാസം കൊണ്ടാണ് ഫുട്ബോള്‍ തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടിലെ ഒരു ടീമില്‍ കളിക്കാനായാല്‍ അതു പ്രത്യേക അനുഭവമാകും,തന്റെ ആത്മകഥയായ ഫാസ്റ്റര്‍ ദാന്‍ ലൈറ്റ്നിങ്ങില്‍ ബോള്‍ട്ട് പറയുന്നു.
ചില വിങ്ങര്മാരെപ്പോലെ മികച്ച ക്രോസുകള്‍ നല്കാന് സാധിക്കില്ലായിരിക്കാം. എന്നാല്‍ പാസുകള്‍ സ്വീകരിച്ച് രണ്ടുമൂന്ന് എതിര് താരങ്ങളെവെട്ടിച്ച് ഗോളടിക്കാനാവും. എന്നില്‍ ഒരു നല്ല ക്രിക്കറ്ററുടെ ഗുണങ്ങള്‍ ഉണ്ടായിരുന്നു. എട്ടാംവയസില്‍ എന്നെക്കാള്‍ മുതിര്‍ന്നവരുടെ വിക്കറ്റുകള്‍ ഞാന്‍ പിഴുതിരുന്നു. ഫീല്‍ഡില്‍ വേഗത്തില്‍ ചലിക്കാനും സാധിച്ചു. പലപ്പോഴും എന്റെ ബാറ്റില്‍ നിന്നു സിക്സറുകള്‍ മൂളിപ്പറന്നു. ക്രിക്കറ്റുകളിക്കുന്ന കുട്ടികളെ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ആത്മകഥയില്‍ ബോള്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: