തിരുവനന്തപുരം: ഭാരതീയ മസ്ദൂര്‍ സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിഎംഎസ് സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡ്ജിയെ അനുസ്മരിച്ചു. ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി എസ് ദുരൈരാജ് യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ തൊഴിലാളി സമൂഹത്തിന് ദേശീയ ബോധവും രാജ്യത്തോട് പ്രതിബദ്ധതയും ഉള്ളവരായും മാറുവാന്‍ ഠേംഗ്ഡ്ജിയുടെ പ്രവര്‍ത്തനംകൊണ്ട് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തു. സാമ്പത്തിക നയങ്ങളാണെന്നും ഇതിന് പരിഹാരമായി മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും പകരമായി ഭാരതീയ ജീവിതശൈലിയെ അടിസ്ഥാനപ്പെടുത്തിയുള്ള മൂന്നാമതൊരു നയമാണ് വേണ്ടതെന്ന് ഠേംഗ്ഡ്ജി പറഞ്ഞിട്ടുണ്ട്. ആ നയത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. വര്‍ത്തമാന കാലഘട്ടത്തില്‍ പ്രസ്തുത നയത്തിന് വളരെയേറെ പ്രസക്തിയുണ്ടെന്നും ദുരൈരാജ് പറഞ്ഞു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. മനോഷ്കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബി. സതികുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: