Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 276-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 07:09 pm IST
in Samskriti

ആനന്ദേ പരിണാമിത്വാദനാനന്ദപദം ഗത:

നാനന്ദേ ന നിരാനന്ദേ തതസ്തത്സംവിദാ ബഭ്‌

വസിഷ്ഠന്‍ തുടര്‍ന്നു: അപ്പോള്‍ ഉദ്ദാലകന്റെ മനസ്സ്‌ പൂര്‍ണ്ണപ്രശാന്തതയില്‍ അചഞ്ചലമായി പരിലസിച്ചു. തന്റെ ആത്മപ്രകാശത്തിനു തടസ്സമായി നിന്ന അവിദ്യയെന്ന ഇരുട്ടിനെ അദ്ദേഹം നേരില്‍ക്കണ്ടു. എന്നിട്ടാ ഇരുട്ടിനെ ജ്ഞാനമാകുന്ന വെളിച്ചം കൊണ്ട്‌ ഇല്ലാതാക്കിയിട്ട്‌ ആ പ്രഭാപൂരത്തെ ഉള്ളില്‍ ആവാഹിച്ചു നിര്‍ത്തി. ആ വെളിച്ചം മങ്ങുമ്പോഴാണ്‌ മഹര്‍ഷി സുഷുപ്തിയിലേയ്‌ക്കു വീണു പോവാന്‍ തുടങ്ങിയത്‌. എന്നാലാ മാന്ദ്യവും ഇല്ലാതാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സുഷുപ്തിയുടെ ആലസ്യം ഇല്ലാതായതോടെ മഹര്‍ഷിയുടെ മനസ്സ്‌ വൈവിധ്യമാര്‍ന്നതും ഉജ്വലപ്രഭ പരത്തുന്നതുമായ അനേകം രൂപങ്ങളെ വിക്ഷേപിക്കാന്‍ തുടങ്ങി. എന്നാലീ ദര്‍ശനങ്ങളെയും മുനി മറികടന്നു. അപ്പോഴേക്ക്‌ അദ്ദേഹം ലഹരിയില്‍ മദിച്ചവനെപ്പോലെ വീണ്ടും മണ്ടനായി പരിണമിച്ചു. എന്നാലാ തമസ്സും അദ്ദേഹം ക്ഷണത്തില്‍ അതിജീവിച്ചു.

അതിനുശേഷം ഇതുവരെ പറഞ്ഞതില്‍ നിന്നുമെല്ലാം വ്യത്യസ്ഥമായ ഒരവസ്ഥയില്‍ മഹര്‍ഷിയുടെ മനസ്സ്‌ വിശ്രമം കൊണ്ടു. അല്‍പ്പനേരം അങ്ങിനെ കഴിഞ്ഞപ്പോഴേയ്‌ക്ക്‌ അസ്തിത്വത്തിന്റെ സമഷ്ടി ദര്‍ശനത്തിലേയ്‌ക്ക്‌ ആ മനസ്സുണര്‍ന്നുന്മുഖമായി. പിന്നീട്‌ ക്ഷണത്തിലദ്ദേഹത്തില്‍ ശുദ്ധാവബോധമങ്കുരിച്ചു. ഇതുവരെ മറ്റ്‌ വസ്തുക്കളുമായി ബന്ധപ്പെട്ടിരുന്ന അവബോധമിപ്പോള്‍ സര്‍വ്വമാലിന്യങ്ങളും കളഞ്ഞു സ്വതന്ത്രവും നിര്‍മ്മലവുമായിരിക്കുന്നു. മണ്‍കുടത്തിലെ കളിമണ്ണു കലങ്ങിയ ജലം മുഴുവന്‍ ബാഷ്പീകരിച്ച്‌ കുടം വരണ്ടുണങ്ങുമ്പോള്‍ ആ ചെളിയും കുടത്തിന്റെ അവിഭാജ്യഘടകമായി മാറുമല്ലോ.

അലകള്‍ കടലില്‍ അലിഞ്ഞുചേര്‍ന്ന്‌! ഒന്നാകുന്നതുപോലെ ബോധം വസ്തുപരിമിതികള്‍ വെടിഞ്ഞ്‌ പരമനൈര്‍മ്മല്യം പ്രാപിക്കുന്നു. ഉദ്ദാലകന്‍ പ്രബുദ്ധനായി. ബ്രഹ്മാദി ദേവതകള്‍ അനുഭവിക്കുന്ന ആനന്ദം ഉദ്ദാലകനില്‍ വേദ്യമായി. അനിര്‍വ്വചനീയമായ ആനന്ദമാണത്‌. ആനന്ദസാഗരം. മഹാമുനിമാരെ ആ അനന്താവബോധത്തില്‍ ഉദ്ദാലകന്‍ കണ്ടുവെങ്കിലും അദ്ദേഹമവരെപ്പോലും അവഗണിച്ചു. ത്രിമൂര്‍ത്തികളെപ്പോലും അദ്ദേഹം അവിടെ കണ്ടു. എന്നാലദ്ദേഹം അവരില്‍നിന്നുമെല്ലാം അതീതമായ ഒരിടത്ത്‌ പരമമായ ആനന്ദത്തോടെ ജീവന്‍മുക്തനായി വിരാജിച്ചു.

‘അദ്ദേഹം പരിപൂര്‍ണ്ണമായ ആനന്ദസ്വരൂപമായി പരിണമിച്ചു കഴിഞ്ഞിരുന്നു. അതിനാല്‍ അനുഭവവേദ്യമായ ആനന്ദത്തിനപ്പുറമായിരുന്നു ആ അവസ്ഥ. അദ്ദേഹം ആനന്ദമോ നിരാനന്ദമോ അനുഭവിച്ചില്ല.’ അദ്ദേഹം സ്വയം ശുദ്ധാവബോധമായി.

ഈയവസ്ഥ ഒരു ക്ഷണാര്‍ദ്ധമെങ്കിലും അറിഞ്ഞവര്‍ സ്വര്‍ഗ്ഗസുഖങ്ങളില്‍പ്പോലും തല്‍പ്പരരല്ല. ഇതാണ്‌ പരമമായ ലക്ഷ്യം; ശാശ്വതമായ നിവാസസ്ഥലം. ഈ നിലയിലെത്തിവര്‍ പിന്നെ വിഷയവിഷയീ ബന്ധങ്ങളില്‍പ്പെട്ടുഴറുകയില്ല. പൂര്‍ണ്ണമായും അറിവുണര്‍ന്ന അവര്‍ക്ക്‌ പിന്നീട്‌ ധാരണകളാലും സങ്കല്‍പ്പമോഹങ്ങളാലും കഷ്ടപ്പെടേണ്ടി വരികയില്ല. ഇതൊരു ‘നേട്ടം’ അല്ല. ഒന്നും നേടേണ്ടതില്ലാത്ത ഒരവസ്ഥയാണിത്‌. മാനസീകമായി തന്നെ സമീപിച്ച സിദ്ധികളുടെയൊന്നും പ്രലോഭനങ്ങളില്‍പ്പെടാതെ ആറു മാസക്കാലം ഉദ്ദാലകന്‍ ആ സ്ഥിതിയില്‍ത്തന്നെയിരുന്നു. മാമുനിമാരും മഹര്‍ഷിമാരും അദ്ദേഹത്തെ വാഴ്‌ത്തി.

സ്വര്‍ഗ്ഗവാസത്തിനായി കിട്ടിയ ക്ഷണം അദ്ദേഹം നിരാകരിച്ചു. എല്ലാ മോഹങ്ങളുമൊഴിഞ്ഞ ജീവന്മുക്തനായ ഒരു മാമുനിയായി അദ്ദേഹം എല്ലാടവും കറങ്ങി നടന്നു. അദ്ദേഹം ദിവസങ്ങളും മാസങ്ങളും ഗുഹകളിലിരുന്നു ധ്യാനം ചെയ്തു ചിലവഴിച്ചു. മറ്റവസരങ്ങളില്‍ അദ്ദേഹം സാധാരണ ജീവിതം നയിച്ചുവെങ്കിലും സമ്പൂര്‍ണ്ണസമതയുടെ സംതുലിതാവസ്ഥയിലായിരുന്നു അദ്ദേഹം വിരാജിച്ചിരുന്നത്‌. അദ്ദേഹത്തിലെ ഉള്‍വെളിച്ചം എപ്പോഴും ഒരേ തരത്തില്‍ ജ്വലിച്ചു പ്രഭ പരത്തിക്കൊണ്ടിരുന്നു. ഒരിക്കലുമതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായില്ല. ദ്വന്ദാവസ്ഥയുടെ എല്ലാ വികലതകളുമൊടുങ്ങി ദേഹാഭിമാനരഹിതനായി ശുദ്ധസ്വരൂപത്തില്‍ അദ്ദേഹം സദാ അഭിരമിച്ചു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.