ജീവിതത്തേയും അതിന്റെ പോര്‍വിളികളേയും നേരിടുന്നതില്‍ മനുഷ്യനും മനുഷ്യനും വലിയൊരു വ്യത്യാസമുണ്ട്. ജീവിതം ചിലരില്‍ കരച്ചിലിനെ സൃഷ്ടിക്കുമെങ്കില്‍, മറ്റു ചിലരില്‍ അത് ചിരിയെ ഉദ്ദീപിപ്പിക്കും. ചിലര്‍ക്ക് ജീവിത സമുദ്രത്തില്‍ ആണ്ടുപോയപോലെ തോന്നുമെങ്കില്‍ മറ്റുചിലര്‍ക്ക് അതിന്മീതെ സന്തോഷപൂര്‍വം നീന്തുന്നതായി തോന്നാം. ചിലര്‍ ജീവിതത്തെ ഭയപ്പെടുകയും ഓടിയകലാന്‍ ധൃതികാട്ടുകയും ചെയ്യുമ്പോള്‍ മറ്റുചിലര്‍ അതിനെ ആഹ്ലാദപൂര്‍വ്വം കെട്ടിപ്പുണരുകയായിരിക്കും. ചിലര്‍ക്ക് ജീവിതം ഒരു ഭാരമാണെങ്കില്‍ മറ്റു ചിലര്‍ക്ക് അത് ഒരവസരമാണ്. അര്‍ത്ഥമില്ലാതെ ഇഴച്ചുകൂട്ടിയ ജീവിതത്തുണ്ടുകള്‍ ചിലര്‍ക്ക് നിരാശയോ ചിലര്‍ക്ക് അമിതാഹ്ലാദമോ നല്‍കുന്നു; പുറമെ കാണുന്ന ആ വൈവിധ്യത്തില്‍ മറ്റു ചിലര്‍ ഏകത്വം ദര്‍ശിക്കുന്നു. ചിലര്‍ക്ക് ജീവിതം ജ്ഞാനവര്‍ധകമായ ഒരു സംഗീത ധാരയാണെങ്കില്‍ വേറെ ചിലര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത ചില ശബ്ദങ്ങളുടെ മനംമടുപ്പിക്കുന്ന സങ്കരംമാത്രമാണ്. എവിടെനിന്നാണ്, എന്തുകൊണ്ടാണ് ഈ വ്യത്യസ്ത പ്രകൃതങ്ങളുണ്ടാവുന്നത്?
– സ്വാമി ചിന്മയാനന്ദന്‍
















