തിരുവനന്തപുരം: കേസില്‍ കുറ്റവിമുക്തനായാല്‍ കെ ബി ഗണേശ് കുമാറിനെ മന്ത്രിസഭയില്‍ തിരികെ എടുക്കാമെന്ന് ധാരണയുണ്ടായിരുന്നതായി ആര് ബാലകൃഷ്ണ പിള്ള പറഞ്ഞു. അത് പാലിക്കാത്തതില്‍ ഗണേശിന് പ്രയാസമുണ്ട്. ഖഗവും മൃഗവുമല്ലാത്ത രീതിയിലാണ് യുഡിഎഫില്‍ തങ്ങളുടെ അവസ്ഥയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
എംഎല്‍എ സ്ഥാനം രാജിവെയ്ക്കാനുള്ള സാഹചര്യം നിലനില്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അക്കാര്യം തനിക്കും അറിയില്ലെന്നായിരുന്നു പിളളയുടെ മറുപടി. രാജിക്കാര്യം സംബന്ധിച്ച കൂടുതല്‍ പ്രതികരണം നാളത്തെ പാര്‍ട്ടി യോഗത്തിനു ശേഷമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
മന്ത്രിസ്ഥാനം തിരിച്ചുകിട്ടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് ബി വൈസ് ചെയര്മാന് കെ വേണുഗോപാലന്‍ നായര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: