കോഴിക്കോട്: ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റായി കെ. പ്രദീപ്കുമാറിനെയും ജനറല്‍ സെക്രട്ടറിയായി കെ. രജനീഷ് ബാബുവിനെയും ട്രഷററായി ഒ.എന്‍. ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മറ്റു ഭാരവാഹികളായി എന്‍.പി. രാധാകൃഷ്ണന്, കെ.ജി.രാധാകൃഷ്ണന്, പി.പി. സദാനന്ദന്, പ്രമീള സുദര്ശനന് (വൈസ് പ്രസിഡന്റുമാര്‍), പി.പി. ഉദയഘോഷ്, ഡി. ഭുവനേശ്വരന്‍, എ. സുനില്‍(സെക്രട്ടറിമാര്‍). കെ. പുരുഷോത്തമന് (സംഘടനാ സെക്രട്ടറി), എം.കെ. പ്രദീപ് (മേഖലാ സംഘടനാ സെക്രട്ടറി), എന്‍.പി. സോമന്, സി. ശ്രീനിവാസന്, പി.പങ്കജന്‍,അഡ്വ.പത്മനാഭന്, കെ.ഡി. ദയാപരന്‍, കവിത പി.ടി, ഡോളി സുനില്‍ (സംസ്ഥാന സമിതി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു).
പരമ്പരാഗത മത്സ്യബന്ധനത്തിനും തീരദേശത്തെ താമസത്തിനും തടസം സൃഷ്ടിക്കുന്ന പദ്ധതികള്‍ നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും തീരദേശ ജനവിഭാഗത്തിന്റെ സംഘടിതശക്തി ഏകോപിപ്പിക്കാനും സംസ്ഥാന പ്രതിനിധിസമ്മേളനം വിവിധ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണംചെയ്തു.
മത്സ്യതൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, തീരദേശ ജനവിഭാഗത്തിന്റെ സംഘടിതശക്തി കാലഘട്ടത്തിന്റെ അനിവാര്യം എന്ന വിഷയത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്, പരമ്പരാഗത സമുദായത്തിന്റെ സാമൂഹ്യപരിവര്‍ത്തനം എന്നതിനെക്കുറിച്ച് സീമാ ജാഗരണ്‍ ദേശീയ സഹസംയോജക് എ. ഗോപാലകൃഷ്ണന്, കെ. പുരുഷോത്തമന്, കെ. രജനീഷ് ബാബു, പി.പി. ഉദയഘോഷ്, ഒ.എന്‍. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: