പാലക്കാട്: ഐടിഐയുടെ കഞ്ചിക്കോട് യൂണിറ്റ് നിലനിര്‍ത്താനും ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ഭരണാധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ആവശ്യപ്പെട്ടു. മറ്റുയൂണിറ്റുകളെ പ്രവര്ത്തിപ്പിക്കുന്നതിനുവേണ്ടി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് യൂണിറ്റിനെ തകര്‍ക്കുന്നത് നീതീകരിക്കാനാവില്ലെന്നും സംയുക്തസമരസമിതിക്ക് ബിജെപിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വരുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഈവിഷയം സഭയില്‍ ഉന്നയിക്കാനായി ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും കേന്ദ്രമന്ത്രിമാരുമായി സംസാരിക്കാന്‍ ബിജെപി എംപിമാരുടെ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടുപോലും പ്രശ്നപരിഹാരത്തിന് കാലതാമസം വരുന്നത് കേരളത്തിനോടുള്ള അവരുടെ ആത്മാര്‍ത്ഥതയെ വെളിവാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: