Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 269-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2013, 06:51 pm IST
inSamskriti

ചിത്തേന ചേതഃ: ശമമാശു നീത്വാ

ശുദ്ധേന ഘോരാസ്ത്രമിവാസ്ത്രയുക്ത്വാ

ചിരായ സാധോ ത്യജ ചഞ്ചലത്വം

വിമര്‍ക്കടോ വൃക്ഷ ഇവാക്ഷതശ്രീ:

വസിഷ്ഠന്‍ തുടര്‍ന്നു: ശരീരമെന്ന ഒരു കൊടുംവനത്തില്‍ വേരുറപ്പിച്ച മരം പൊലെയാണീ മനസ്സ്‌. ആശങ്കകളും ആകുലതകളുമാണതിന്റെ മൊട്ടുകള്‍ . വാര്‍ദ്ധക്യവും ജരാനരകളും അതിന്റെ ഫലങ്ങള്‍ . ആഗ്രഹങ്ങള്‍ , ഇന്ദ്രിയ സുഖങ്ങള്‍ എന്നീ പൂക്കളാണതിനെ അലങ്കരിച്ചിരിക്കുന്നത്‌. പ്രത്യാശകളും ഉള്‍ക്കടമായ അഭിവാഞ്ഛകളും അതിന്റെ ശിഖരങ്ങള്‍ . വികടമായ താന്തോന്നിത്തമാണതിന്റെ അസംഖ്യം ഇലകള്‍ . മലപോലെ ഉറച്ചതും വെട്ടിമുറിക്കാനരുതാത്തതുമെന്നും തോന്നുന്ന ഈ വൃക്ഷത്തെ അന്വേഷണമെന്ന മൂര്‍ച്ചയേറിയ കോടാലികൊണ്ട്‌ വെട്ടി മുറിക്കണം.

രാമാ, ഈ മനസ്സ്‌ ശരീരമെന്ന വനത്തില്‍ മേഞ്ഞുനടക്കുന്ന ഒരു മദയാനയാണ്‌. അതിന്റെ കാഴ്ച ഭ്രമങ്ങളാല്‍ മങ്ങിപ്പോയിരിക്കുന്നു. അജ്ഞാനത്തിന്റെയും ഉപാധികളുടേയും വരുതിയിലായതിനാല്‍ അതിനു സ്വയം ആത്മാനന്ദത്തില്‍ അഭിരമിക്കുക അസാദ്ധ്യം. ജ്ഞാനികളായ മഹത്തുക്കളില്‍ നിന്നും കേട്ടിട്ടുള്ള സത്യസ്വരൂപത്തെപ്പറ്റി അറിയാനാഗ്രഹമുണ്ടെങ്കിലും സ്വയമത്‌ ഉപാധികള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും വൈവിദ്ധ്യങ്ങള്‍ക്കും വശംവദമാണ്‌. പലപ്പോഴും കാമക്രോധാദികള്‍ അതിനെ കീഴ്പ്പെടുത്തുന്നു. അതിനുള്ളത്‌ കാമത്വരയെന്ന തുമ്പിക്കൈയാണ്‌. രാമാ, നീ രാജകുമാരന്മാരില്‍ വെച്ച്‌ സിംഹമാണ്‌. ഈ ആനയെ നിന്റെ മൂര്‍ച്ചയേറിയ ബുദ്ധിശക്തികൊണ്ട്‌ കീഴ്പ്പെടുത്തി തുണ്ടം തുണ്ടമാക്കിയാലും.

രാമാ മനസ്സ്‌, ഈ ശരീരത്തെ തന്റെ കിളിക്കൂടാക്കിയ ഒരു കാക്കയാണ്‌. അത്‌ രസിക്കുന്നത്‌ മാലിന്യത്തില്‍ക്കിടന്നാണ്‌. അതഭിവൃദ്ധിപ്പെടുന്നത്‌ മാംസം കഴിച്ചാണ്‌. മറ്റുള്ളവരുടെ ഹൃദയമത്‌ കുത്തിത്തുളയ്‌ക്കുന്നു. അതിനു താന്‍ സത്യമെന്ന്‌ വിശ്വസിക്കുന്ന ഒരേ ഒരു മാര്‍ഗ്ഗത്തിലേ അറിവുള്ളൂ. മറ്റുള്ള ചിന്താഗതികളെ അതിനു ശ്രദ്ധിക്കാന്‍ കൂടി അറിയില്ല. കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന മന്ദത ഹേതുവായി അതിന്‌ ആന്ധ്യം പിടിപെട്ടിരിക്കുന്നു. അങ്ങിനെ ദുഷ്ടവിചാരവും പ്രവൃത്തിയും അതിന്റെ സഹജസ്വഭാവമായിരിക്കുന്നു. അത്‌ ഭൂമിക്കൊരു ഭാരമാണ്‌ രാമാ. അതിനെ നിന്റെ അടുക്കല്‍ നിന്നും ദൂരേയ്‌ക്ക്‌ പറത്തിക്കളയൂ.

രാമാ മനസ്സ്‌, ഒരു ദുര്‍ഭൂതമാണ്‌. ആസക്തിയെന്ന പിശാചിനിയാണവനെ പരിചരിക്കുന്നത്‌. അജ്ഞതയുടെ കൊടുംകാട്ടിലാണവന്റെ വാസം. എണ്ണമറ്റ ശരീരങ്ങളിലൂടെ വിഭ്രാന്തനായി അവന്‍ അലഞ്ഞുതിരിയുന്നു. ഗുരുകാരുണ്യം, സ്വപ്രയത്നം, മന്ത്രോച്ചാരണം, നിര്‍മമത, അറിവ്‌ എന്നിവയിലൂടെ ഈ ഭൂതത്തെ തുരത്തിയാലല്ലാതെ ഒരുവന്‌ എങ്ങിനെ ആത്മജ്ഞാനം ലഭിക്കാനാണ്‌?

രാമാ, മനസ്സ്‌ അനേകം ജീവികളെ കൊന്നൊടുക്കിയ ഒരു വിഷസര്‍പ്പം തന്നെയാണ്‌. ഉചിതമായ ധ്യാനസപര്യയോ ശാസ്ത്രജ്ഞാനമോ ആണ്‌ ഇവനെ കൊല്ലാന്‍ പറ്റിയ ഗരുഡന്‍.. നീയവ ശരിയായി പരിശീലിക്കൂ.

രാമാ, ഈ മനസ്സ്‌ ഒരു മര്‍ക്കടനാണ്‌. അവന്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേയ്‌ക്ക്‌ സുഖങ്ങള്‍ , സ്ഥാനമാനങ്ങള്‍ എന്നീ ഫലങ്ങള്‍ക്കായി ചാടിച്ചാടി നടക്കുന്നു. ഈ ലോകചക്രത്തില്‍ ചുറ്റിക്കൊണ്ട്‌ ആളുകളെ രസിപ്പിച്ച്‌ അവന്‍ നടനമാടുകയാണ്‌. പൂര്‍ണ്ണതയാണ്‌ നീയുദ്ദേശിക്കുന്നതെങ്കില്‍ ഇവനെ എല്ലാ രീതിയിലും തളച്ചിടണം.

രാമാ, ഈ മനസ്സ്‌ , അവിദ്യയുടെ, അജ്ഞാനത്തിന്റെ, കാര്‍മേഘമാണ്‌. ആശയ സങ്കല്‍പ്പങ്ങളെയും ധാരണകളെയും ആവര്‍ത്തിച്ച്‌ നിരാകരിച്ച്‌ ഈ മേഘത്തെ നീ ഉന്മൂലനം ചെയ്യണം.

അതീവ ശക്തിയേറിയ ആയുധത്തെ നേരിടാനും മറ്റൊരായുധം കൂടിയേ തീരൂ. മനസ്സെന്ന മരുന്നുകൊണ്ട്‌ തന്നെ മനസ്സിനെ മയക്കിക്കിടത്തൂ. അങ്ങിനെ മനസ്സിലെ എല്ലാ ചഞ്ചലത്വവും ഇല്ലാതാക്കൂ. മര്‍ക്കടന്മാര്‍ വിട്ടുപോയ മരത്തിന്റെ പ്രശാന്തതയെന്നപോലെ നീ നിലകൊണ്ടാലും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.