കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള തേജസ് ദിനപത്രത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണത്തിന്റെ പേരിലാണ് കോഴിക്കോട് എ ഡി എമ്മിന്റെ നോട്ടീസ്. തേജസിന്റെ തിരുവനന്തപുരം എഡിഷനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഭരണകൂടത്തിലെ ചില നിഗൂഢ ശക്തികള്‍ തേജസ്സിനെ തകര്‍ക്കാനായി നീക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവെന്നും നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും തേജസ്സ് മാനേജിംഗ് എഡിറ്റര്‍ പ്രഫ. പി കോയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: