തൃശൂര്‍: രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ കെട്ടുറപ്പ് ഉറപ്പാക്കുന്ന ബാങ്കിങ്ങ് മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡണ്ട് സി.കെ.സജിനാരായണന്‍ ആവശ്യപ്പെട്ടു. ധനലക്ഷ്മി ബാങ്ക് വര്‍ക്കേഴ്സ് യൂണിയന്റെ അഖിലേന്ത്യ പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള പ്രതിസന്ധി ഉണ്ടായപ്പോള്‍ അതിന്റെ ദുരിതം ബാധിക്കാത്തത് ഇന്ത്യയില്‍ മാത്രമായിരുന്നു. അതിനുള്ള കാരണം ജനങ്ങളുടെ സമ്പാദ്യശീലവും സേവിങ്ങ്സ് മനോഭാവവുമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം അമേരിക്കന്‍ ഖജനാവ് അടച്ചുപൂട്ടിയവരാണ് ലോകത്തിന്റെ വികസനത്തിന് നിര്‍ദ്ദേശം നല്‍കുന്നത്. സാധാരണക്കാരന്റെ സബ്സിഡികള്‍ പിന്‍വലിക്കുകയും സമ്പന്നര്‍ക്ക് ഉദാരമായി സബ്സിഡി നല്‍കുകയും ചെയ്യുന്നത് അപലപനീയമാണെന്നും സജിനാരായണന്‍ കൂട്ടിച്ചേര്‍ത്തു. ബാങ്ക് വര്‍ക്കേഴ്സ് യൂണിയന് പ്രസിഡണ്ട് എം.രാജന് അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.വി.നടേശന്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വേണാട് വാസുദേവന്‍, സംസ്ഥാന ട്രഷറര്‍ വി.രാധാകൃഷ്ണന്, ബാങ്ക് വര്‍ക്കേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി കെ.വിനോദ്കുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുരേഷ് എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: