ന്യൂദല്‍ഹി: പെട്രോള്‍ വിലയില്‍ മൂന്നു രൂപ അഞ്ച് പൈസയുടെ കുറവ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയില്‍ വന്‍ ഇടിവുണ്ടായതിനെത്തുടര്‍ന്നാണ് വില കുറച്ചത്. എണ്ണവില പുനര്‍നിര്‍ണ്ണയിക്കാന്‍ ചേര്‍ന്ന കമ്പനികളുടെ യോഗത്തിലാണ് തീരുമാനം. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 108 ഡോളറില്‍ താഴെയായതും വിലക്കുറവിന് അനുകൂല ഘടകങ്ങളായി.
അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റയടിക്ക് മൂന്നു രൂപയുടെ കുറവുണ്ടാകുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് പെട്രോള്‍ വില അവസാനമായി കുറച്ചത്. അതേസമയം ഡീസല്‍ ലിറ്ററിന് അമ്പത് പൈസ കൂടി. മാസം തോറും ഡീസല്‍ വില ലിറ്ററിന് അമ്പത് പൈസാ വീതം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് മുമ്പ് അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: