കൊച്ചി : മൊബെയില്‍ ഫോണുകള്‍, ഐ ടി അസസറീസ്, ഇലക്ട്രോണിക് ഉല്പന്നങ്ങള് എന്നിവയുടെ നിര്‍മാണ മേഖലയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ടെക്സ് ടെക്നോളജീസ് ഉത്സവകാലത്തോടനുബന്ധിച്ച് ഏഴ് പുതിയ മള്‍ട്ടിമീഡിയ സ്പീക്കറുകള്‍ വിപണിയിലെത്തിച്ചു.
കലാപരമായി ഡിസൈന്‍ ചെയ്തതും വന്‍ ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ഗുണമേന്മയാര്‍ന്ന ശബ്ദം ലഭ്യമാക്കുന്നതുമായ ഐ ടി -510 എസ് യു എഫ്, ഐ ടി – 475 എസ് യു എഫ്, ഐ ടി -470 എസ് യു എഫ്, ഐ ടി- 403 എസ് യു എഫ്, ഐ ടി -297 എസ് യു എഫ്, ഐ ടി – 299 എസ് യു എഫ്, സ്മാഷ് ബി ടി സൗണ്ട് ബോക്സ് എന്നിവയാണ് 5.1 ശ്രേണിയിലെ പുതിയ മള്‍ട്ടിമീഡിയ സ്പീക്കറുകള്‍.
ഇന്ടെക്സ് വികസിപ്പിച്ചെടുത്ത സീറോ ഡിസ്റ്റോര്‍ഷന്‍ സര്‍ക്യൂട്ടിന്റെ പ്രവര്‍ത്തനം മൂലം ഉപയോക്താക്കള്‍ക്ക് മറ്റു ശബ്ദശല്യമുവമില്ലാതെ സ്ഫടിക സമാനമായ ശബ്ദം ലഭ്യമാകുമെന്നതാണ് ഇവയുടെ മുഖ്യസവിശേഷത. സാധാരണ സെല്‍ഫോണ്‍, ലാപ്ടോപ്പ്, ഡി വി ഡി പ്ലെയര്‍, ടി വി എന്നിവയുമായി ഇതിനെ ബന്ധിപ്പിക്കാം. 125 വാട്ട്, 110 വാട്ട്, 80 വാട്ട്, 35 വാട്ട് എന്നിവയുടെ പിന്‍ബലത്തില്‍ ഈ ചാനല്‍ സ്പീക്കറുകള്‍ക്ക് പരിസരങ്ങളില്‍ ഏറെനേരം നിലനില്‍ക്കുന്ന തംപിങ് ശബ്ദം സൃഷ്ടിക്കാന്‍ കഴിയും. സംഗീതാരാധകര്‍ക്ക് ഇത് ഏറ്റവും മി്കച്ച ശബ്ദാനുഭവം ലഭ്യമാക്കുകയും ചെയ്യുന്നു.
നവീനവും സാങ്കേതികത്തികവുമാര്‍ന്ന ഉല്പന്നങ്ങളാണ് പുതിയ മള്‍ട്ടിമീഡിയ സ്പീക്കറുകളെന്ന് കമ്പനിയുടെ ബിസിനസ് – ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ നിധി മാര്‍ക്കണ്ടേയ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: