ലണ്ടന്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തുനു വേണ്ടി പോരാടുന്ന മലാല യൂസഫ് സായ്ക്ക് ഹോര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റേറിന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റിയിലെത്തി മലാല പുരസ്കാരം ഏറ്റുവാങ്ങി.
രാഷ്ട്രീയക്കാര്‍ക്ക് സമൂഹത്തെ വലിയ തോതില്‍ സ്വാധീനിക്കാന്‍ കഴിയുമെന്നതിനാല്‍ രാഷ്ട്രീയക്കാരിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പതിനാറുകാരിയായ മലാല പറഞ്ഞു. പാക്കിസ്ഥാനിലെ സ്വാത്ത് വാലിയിലെ വീടിനെക്കുറിച്ചും ബാല്യകാല ഓര്‍മ്മകളും മലാല പങ്കുവെച്ചു. സ്വാത് താഴ്വരയിലേക്ക് എന്നെങ്കിലും മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മലാല പറഞ്ഞു.
മലാലയെ സ്വാഗതം ചെയ്യുന്നതില്‍ അതീവ സന്തോഷവതിയാണെന്ന് ഹാര്‍വാര്‍ഡ് പ്രസിഡന്റ് ഡ്ര്യൂ ഗില്‍പിന്‍ ഫോസ്റ്റ് പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ച താലിബാന് നിലപാടിനെതിരേ പ്രവര്‍ത്തിച്ചതിന് കഴിഞ്ഞ ഒക്ടോബറില്‍ മലാലയ്ക്ക് വെടിയേറ്റിരുന്നു. തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയ്ക്കെത്തിയ മലാല ലണ്ടനില്‍ താമസമാക്കുകയായിരുന്നു. മലാലയുടെ പ്രവര്‍ത്തനങ്ങളെ മാനിച്ച് നിരവധി പുരസ്കാരങ്ങളാണ് മലാലയെ തേടിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: