Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പര്‍ ചെന്നൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 08:37 pm IST
inSports

റാഞ്ചി: ബാറ്റുകൊണ്ട്‌ മിന്നല്‍പ്പിണര്‍ തീര്‍ത്ത ധോണിയുടെയും സുരേഷയ്‌ റെയ്നയുടെയും മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‌ വിജയം. ഇന്ത്യന്‍ ടീമുകള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ 12 റണ്‍സിനാണ്‌ ധോണിപ്പട ഹൈദരാബാദ്‌ സണ്‍റൈസേഴ്സിനെ പരാജയപ്പെടുത്തിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്സ്‌ 20 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 202 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന്‌ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്‌.

ചാമ്പ്യന്‍സ്‌ ലീഗിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ച്വറി തന്റെ പേരിലാക്കിയ ധോണി മത്സരം അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം പേരില്‍ എഴുതിചേര്‍ക്കുകയായിരുന്നു. വെറും 19 പന്തില്‍ നിന്ന്‌ 1 ബൗണ്ടറിയും 8 കൂറ്റന്‍ സിക്സറുകളുമടക്കം 63 റണ്‍സാണ്‌ ധോണി അടിച്ചുകൂട്ടിയത്‌. ഹൈദരാബാദ്‌ ബൗളര്‍മാരില്‍ തീസര പെരേരയാണ്‌ ധോണിയുടെ ബാറ്റിന്റെ കരുത്തറിഞ്ഞത്‌. പെരേര എറിഞ്ഞ 18-ാ‍ം ഓവറില്‍ അഞ്ച്‌ തവണയാണ്‌ ധോണി പന്ത്‌ അതിര്‍ത്തിക്ക്‌ മുകളിലൂടെ പറത്തിയത്‌. ധോണിക്ക്‌ മുന്നേ സുരേഷ്‌ റെയ്നയാണ്‌ കമ്പക്കെട്ടിന്‌ തിരികൊളുത്തിയത്‌. 57 പന്തുകളില്‍ നിന്ന്‌ 9 ബൗണ്ടറികളും ഒരു സിക്സറുമടക്കം 84 റണ്‍സാണ്‌ റെയ്ന അടിച്ചുകൂട്ടിയത്‌.

ടോസ്‌ നേടിയ സണ്‍റൈസേഴ്സ്‌ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡ്‌ തുറക്കും മുന്നേ മുരളി വിജയിനെ നഷ്ടമായി. ഡെയ്‌ല്‌ സ്റ്റെയിനിന്റെ പന്തില്‍ ധവാന്‌ ക്യാച്ച്‌. രണ്ടാം വിക്കറ്റില്‍ മൈക്ക്‌ ഹസ്സിയും സുരേഷ്‌ റെയ്നയും ചേര്‍ന്ന്‌ സ്കോര്‍ 45 റണ്‍സിലെത്തിച്ചു. 23 റണ്‍സെടുത്ത ഹസ്സിയെ ഡുമ്നി പുറത്താക്കിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. പിന്നീട്‌ 13 റണ്‍സെടുത്ത ബദരിനാഥും ഡുമ്നിയുടെ പന്തില്‍ സ്റ്റെയിന്‌ ക്യാച്ച്‌ നല്‍കി മടങ്ങി. പിന്നീടായിരുന്നു കളിയുടെ ഗതി നിര്‍ണയിച്ച നായകന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്‌. സ്വതസിദ്ധമായ കൂറ്റനടികളോടെ ധോണി കളം വാണു. ഒടുവില്‍ സ്കോര്‍ 175-ല്‍ എത്തിയപ്പോള്‍ റെയ്ന സ്റ്റെയിന്റെ പന്തില്‍ തീസര പെരേരക്ക്‌ ക്യാച്ച്‌ നല്‍കി മടങ്ങി. സണ്‍റൈസേഴ്സിന്‌ വേണ്ടി സ്റ്റെയിനും ജെ.പി. ഡുമ്നിയും രണ്ട്‌ വിക്കറുകള്‍ വീതം വീഴ്‌ത്തി.

കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന്‌ ഗംഭീര തുടക്കമാണ്‌ ഓപ്പണര്‍മാരായ ധവാനും പാര്‍ത്ഥിവ്‌ പട്ടേലും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 9.2 ഓവറില്‍ 87 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. 28 പന്തില്‍ നിന്ന്‌ 6 ബൗണ്ടറികളോടെ 37 റണ്‍സെടുത്ത പാര്‍ത്ഥിവ്‌ പട്ടേല്‍ റണ്ണൗട്ടായി. സ്കോര്‍ബോര്‍ഡില്‍ രണ്ട്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റണ്ണൊന്നുമെടുക്കാതെ ജെ.പി. ഡുമ്നി മടങ്ങി. സ്കോര്‍ 91-ല്‍ എത്തിയപ്പോള്‍ 48 റണ്‍സെടുത്ത ധവാനും മടങ്ങിയത്‌ സണ്‍റൈസേഴ്സിന്‌ തിരിച്ചടിയായി. സ്കോര്‍ 106ല്‍ എത്തിയപ്പോള്‍ തീസര പെരേരയും (12) മടങ്ങി. തുടര്‍ന്ന്‌ ഡാരന്‍ സമിയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. എന്നാല്‍ മറ്റുതാരങ്ങളില്‍ നിന്ന്‌ മികച്ച പിന്തുണ സമിക്ക്‌ ലഭിച്ചില്ല. ഇതിനിടെ പേശിവലിവിനെ തുടര്‍ന്ന്‌ സമിക്ക്‌ വേദനയനുഭവപ്പെടുകയും ചെയ്തു. ഒടുവില്‍ 18.4 ഓവറില്‍ സകോര്‍ 175-ല്‍ എത്തിയപ്പോള്‍ സമിയെ ഹോള്‍ഡര്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ വിജയം ചെന്നൈ പിടിച്ചെടുത്തു. 25 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറിയും അഞ്ച്‌ സിക്സറുമുള്‍പ്പെട്ടതായിരുന്നു സമിയുടെ ഇന്നിംഗ്സ്‌. ചെന്നൈക്ക്‌ വേണ്ടി ഹോള്‍ഡറും ബ്രാവോയും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.