മാതാ അമൃതാനന്ദമയീ ദേവി
സ്നേഹം എന്ന രണ്ടക്ഷരം കൊണ്ട് ലോകത്തിന്റെ അമ്മയായ മാതാ അമൃതാനന്ദമയീ ദേവിയാണ് ഈ ആഴ്ച്ചയില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയുടെ ദര്‍ശനത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലേക്ക് എത്തിയത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മത-സാമുദായിക നേതാക്കളും ആഘോഷച്ചടങ്ങുകളില്‍ ആദ്യന്തം സന്നിഹിതരായിരുന്നു. സ്നേഹവും കാരുണ്യവും ക്ഷമയും സ്വഭാവമാകാന്‍ മനസ്സാകുന്ന തോട്ടത്തില്‍ നിന്ന് അഹങ്കാരം, സ്വാര്‍ത്ഥത, രാഗദ്വേഷങ്ങള്‍ തുടങ്ങിയ കളകള്‍ വേരോടെ പിഴുതെറിയണമെന്ന് ലോകത്തെ നിരന്തരം ഉപദേശിക്കുന്ന ആ തപസ്വിനിയുടെ അറുപതാം പിറന്നാള്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകം മുഴുവന്‍ ആഘോഷിച്ചു. ഗ്രാമ്യമായ ശൈലിയും നിഷ്കളങ്കമായ പെരുമാറ്റവും നിറഞ്ഞ സ്നേഹവും മുഖമുദ്രയാക്കിയ സുധാമണി എന്ന ബാലികയില്‍ നിന്ന് ശ്രീ മാതാ അമൃതാനന്ദമയീ ദേവി എന്ന വിശ്വമാതാവായി അമ്മ വളര്‍ന്നപ്പോള്‍ ആ ആത്മതേജസ്സിന് മുന്നില്‍ നമസ്ക്കരിച്ചത് എത്രയോ യുക്തിവാദികള്‍. ഭൗതിക ജീവിതത്തില്‍ മതി മറന്ന് ജീവിതം ആഘോഷമാക്കിയവരില്‍ എത്രയോ പേര് എല്ലാം തൃജിച്ച് അമ്മയെ ശരണം പ്രാപിച്ചു. മാതൃത്വത്തിന്റെ നിറവുമായി ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ അധ്യാത്മിക മുഖമായിക്കഴിഞ്ഞു ശ്രീ മാതാ അമൃതാനന്ദമയീ ദേവി. ആ മാതൃഭാവത്തിന് മുന്നിലാണ് ദേശഭാഷകള്‍ക്കതീതമായി മക്കള്‍ സാന്ത്വനം തേടുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ അമ്മ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ആയിരക്കണക്കിന് അശരണകളും ദരിദ്രരുമായ സ്ത്രീകളും കുട്ടികളുമാണ് സുരക്ഷിതരും സനാഥരുമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: