പാലക്കാട്: മലേഷ്യയില്‍ നടന്ന പ്രഥമ ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റില്‍ മികവ് തെളിയിച്ച കേരളതാരങ്ങള്‍ക്ക് പാലക്കാട് ജങ്ങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ ആവേശോജ്വല സ്വീകരണം. ഇന്നലെ രാവിലെ 6.30ന് പാലക്കാട്ടെത്തിയ ഇവരെ നെഞ്ചോടുചേര്‍ത്താണ് കായികപ്രേമികളും അധികൃതരും സ്വീകരിച്ചത്.
മുണ്ടൂര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പി.യു.ചിത്ര, പറളി ഹയര്‍സെക്കന്ററി സ്കൂളിലെ പി. മുഹമ്മദ് അഫ്സല്, വി.വി. ജിഷ, കല്ലടി ഹയര്‍സെക്കന്ററി സ്കൂളിലെ അബ്ദുള്ള അബൂബക്കര്‍, സി. ബബിത, എന്നിവര്‍ക്കും പരിശീലകരായ പി.ജി. മനോജ്, എന്‍.എസ്. സിജിന്‍ എന്നിവര്‍ക്കുമാണ് സ്വീകരണം നല്‍കിയത്. മുണ്ടൂര്‍, പറളി, കല്ലടിക്കോട് സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും കുട്ടികളെ പൂമാലയിട്ടു സ്വീകരിച്ചു. കെ.വി.വിജയദാസ് എംഎല്‍എ, ഷാഫി പറമ്പില്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ കെ. രാമചന്ദ്രന്, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.സി.അശോക് കുമാര്‍, ജില്ലാ അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റ് സി. ഹരിദാസ്, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും വരവേല്പു നല്‍കിയത്. മുണ്ടൂര്‍ സ്കൂളിലും പറളി സ്കൂളിലും സ്വീകരണം ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: