കോട്ടയം: മുസ്ലിം മതവികാരം ആളികത്തിച്ച് ലീഗ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്വന്ഷന്. നരേന്ദ്രമോദിക്കെതിരായും ദേശീയ പ്രസ്ഥാനങ്ങള്ക്കെതിരായും കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് മതസ്പര്‍ദ്ധ ഇളക്കിവിടുന്നതായിരുന്നു കോട്ടയത്ത നടന്ന സമ്മേളനം ഉത്ഘാടനം ചെയ്ത ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റേതടക്കമുള്ള നേതാക്കളുടെ പ്രസംഗങ്ങള്‍.
നരേന്ദ്രമോദി നരഭോജിയാണെന്നും മോദി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നുമായിരുന്നു മജീദിന്റെ ആഹ്വാനം. ഗോദ്രയില്‍ രാമഭക്തര്‍ കയറിയ തീവണ്ടി കത്തിച്ച് ഗുജറാത്ത് കലാപമുണ്ടാക്കിയത് മോദിയുടെ ദുഷ്ടചിന്തയായിരുന്നുവെന്നും മജീദ് പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും മാത്രമല്ല ഹിന്ദുക്കള്‍ക്കും മോദി ഭീഷണിയാണ്. ഉത്തര്‍പ്രദേശിലെ മുസഫര്‍ പ്രദേശത്ത് വര്‍ഗീയ കലാപമുണ്ടാക്കി മുസ്ലിങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത് മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയാണ്. മുസഫര്‍ കലാപത്തിന് ഇരകളായ ഗുജറാത്തില്‍നിന്ന് നാടുകടത്തിയ മുസ്ലിങ്ങളെ ഇതുവരെ സ്വദേശത്തേക്ക് മടങ്ങിവരാന്‍ മോദി അനുവദിച്ചിട്ടില്ല എന്ന വ്യാജപ്രചരണത്തിനും മജീദ് തയ്യാറായി. ഗുജറാത്ത് സംഭവത്തിന്റെ പേരില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കാനും മോദി തയ്യാറായിട്ടില്ലെന്നും മജീദ് പറഞ്ഞു.
മോദി പ്രധാനമന്ത്രിയാകാതിരിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്. ഇതിന് മുഴുവന്‍ മുസ്ലിങ്ങളുടെ എണ്ണം പര്‍വ്വതീകരിച്ച് കാണിക്കാനും മജീദ് ശ്രമിക്കുന്നുണ്ടായിരുന്നു. ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം. ഇവിടെ എതിര് ചേരിയില്‍ നില്ക്കുന്ന സിപിഎമ്മും പാര്‍ലമെന്റില്‍ യുപിയെയെ പിന്തുണയ്ക്കേണ്ടിവരുമെന്നും മജീദ് പറഞ്ഞു. ലീഗ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടത്തുന്നതിനെ അപഹസിക്കുന്നവര്‍ ഉറക്കം നടിക്കുന്നവരും ഉറങ്ങി കിടക്കുന്നവരുമാണ്. ലീഗ് വിരോധം പറയാനായി ജനിച്ചവരെപോലും ജയിപ്പിച്ച പാരമ്പര്യമാണ് ലീഗിന്റേതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങള്‍ കാര്യമായി പറയാനില്ലാത്തതിനാല്‍ പരമാവധി മുസ്ലിം മതവികാരം ഇളക്കിവിടാനും ‘മോദി’ പേടി സൃഷ്ടിക്കാനുമാണ് തെരഞ്ഞെടുപ്പ് കണ്വന്ഷനുകളിലൂടെ ലീഗ് ശ്രമിക്കുന്നതെന്ന് വ്യക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: