മലപ്പുറം: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മലപ്പുറം സ്വദേശിനിയായ യുവതി തന്റെ രണ്ടാമത്തെ പ്രസവത്തില്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്കി. മലപ്പുറം ചന്ദനകുളം കോക്കൂര്‍ സ്വദേശി കാണിയില്‍ വീട്ടില്‍ ഹുസൈന്റെ ഭാര്യ ഉന്മുഹുസൈന്(34)ആണ് 4 കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
രണ്ടുമാസം മുമ്പാണ് ഇവരെ വിദഗ്ധചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രണ്ടു പെണ്‍കുട്ടികളും രണ്ടാണ്കുട്ടികളുമാണ് പിറന്നത്. ഇന്നലെ രാവിലെ 9.30 ഓടെ സിസ്സേറിയന് ഓപ്പറേഷനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്.
നാലുകുട്ടികളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പതിനഞ്ച് വര്‍ഷം മുമ്പാണ് ഉന്മുവിന്റെ ആദ്യത്തെ പ്രസവം. പതിനഞ്ചുവര്‍ഷത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോഴാണ് നാലുകുട്ടികള്‍ വയറ്റില്‍ വളരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിദഗ്ധചികിത്സ നടത്തിവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: