പാലക്കാട്: മൃദംഗം വായിച്ചു വായിച്ച് കുഴല്‍ മന്ദം രാമകൃഷ്ണന് മുദുവാക്കി. അങ്ങനെ പാലക്കാടു മണി അയ്യര്‍ക്കു ശേഷം മൃദംഗത്തിന്റെ തമ്പുരാനായി അറിയപ്പെടുന്ന രാമകൃഷ്ണന് പുതിയൊരു വാദ്യോപകരണം തന്നെ നിര്‍മിച്ചെടുത്തു. മൃദംഗം രാമകൃഷ്ണനിലൂടെ അങ്ങനെ മൃദുവായി.
500 മണിക്കൂര്‍ മൃദംഗം വായിച്ച് ഗെയ്ക് വാദ് പ്രശാന്ത് മനോഹറിന്റെ റിക്കാര്‍ഡ് ഭേദിച്ച രാമകൃഷ്ണന് 21 ദിവസം തുടര്‍ച്ചയായി 523 മണിക്കൂര്‍ ഹൃദയതാളം എന്ന പേരില്‍ മൃദംഗം വായിച്ചും റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ഇപ്പോള്‍ മൃദംഗത്തിന് ചെറിയ മാറ്റം വരുത്തിയാണ് പുതിയ സംഗീതോപകരണം നിര്‍മിച്ചിരിക്കുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മൃദു എന്ന സംഗീതോപകരണം അദ്ദേഹം നിര്‍മിച്ചത്. താളവാദ്യോപകരണമായ മൃദംഗവുമായി ശബ്ദത്തില്‍ സാമ്യതയുണ്ടെങ്കിലും മൃദുവിന്റെ രൂപകല്പനയില് മാറ്റങ്ങളുണ്ട്. 20,22,24 ഇഞ്ച് നീളമുള്ള മൃദു വ്യത്യസ്ത ശ്രുതിക്കനുസരിച്ച് എളുപ്പം ക്രമീകരിക്കാവുന്നതാണ് ഫൈബര്‍, മരം, സ്റ്റീല്‍, തുകല്‍ എന്നിവ ഉപയോഗിച്ചാണ് എഴുകിലോ മാത്രമുള്ള മൃദുവിന്റെ നിര്‍മാണം.
ആധുനിക സാങ്കേതിക വിദ്യയായ വയര്‍ലെസ് മൈക്ക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ഏളുപ്പത്തില്‍ കൊണ്ട് നടക്കാനും സാധ്യമാകുമെന്നാണ് മറ്റൊരു പ്രത്യേകത. കാലാവസ്ഥയ്ക്കനുസരിച്ച് വ്യതിയാനവും ഉണ്ടാകില്ല.
ഫ്യൂഷന്‍ സംഗീത വേദികളിലും ഏകാംഗ സദസുകളിലും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് മൃദുവിന്റെ നിര്‍മാണമെന്ന് കുഴല്‍മന്ദം രാമകൃഷ്ണന് പറയുന്നു. മൃദു എന്നപേരില്‍ തന്നെയായിരിക്കും വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കുക. മൃദു ഉപയോഗിച്ച് സംഗീതലോകത്ത് പുതിയ പരീക്ഷണങ്ങള്‍ നടക്കുമെങ്കിലും പരമ്പരാഗതമായ കച്ചേരികളിലും സദസുകളിലും മൃദംഗത്തെ മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും ഇത്തരം വേദികളില്‍ പരീക്ഷണം നടത്തുന്നതിനോ ട് തനിക്ക് വിയോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളിലും ഫ്യൂഷന്‍ സംഗീതവേദികളിലും മാത്രമായിരിക്കും പുതിയ സംഗീത ഉപകരണമായ മൃദുവിന്റെ ഉപയോഗം. മൃദു വാദ്യോപകരണം നിര്‍മിക്കുന്നതിന് അരുണ്‍മോഹന്‍, മണി തലശേരി, രതീഷ്, സുരേഷ്, ജോണ്സണ്, സുരേന്ദ്രന് ദുബൈ, ഗായത്രിദേവി കാനഡ, നിജാം എന്നിവരുടെ സഹായം വിസ്മരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: