Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 259-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2013, 08:39 pm IST
in Samskriti

ഇതാദപ്യാത്മനൈവാത്മാ ഫലമാപ്നോതി ഭാഷിതം

ഹരിപൂജാക്രമാഖ്യേന നിമിത്തേനാരിസൂദന

വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ വിഷ്ണുവിനെയും മറ്റു ദേവതകളെയും പൂജിക്കുന്നതുപോലെ നിനക്ക്‌ ആത്മപൂജയും ചെയ്യാമല്ലോ? വിഷ്ണു എല്ലാവരുടെയും ഉള്ളിന്റെയുള്ളില്‍ സ്ഥിതി ചെയ്യുന്നു. അകത്തുള്ള ഈ വിഷ്ണുവിനെ ഉപേക്ഷിച്ച്‌ പുറത്തുള്ള മറ്റേതോ വിഷ്ണുവിനെ തിരഞ്ഞുപോകുന്നത്‌ കേവലം നികൃഷ്ടരായവര്‍ മാത്രമാണെന്ന്‌ പറയാം. എല്ലാ ജീവികളുടെയും ഹൃദയ ഗുഹയിലാണ്‌ ഭഗവാന്റെ വാസം. അതാണ്‌ ഭഗവാന്റെ ശാശ്വതമായ ദേഹവും ഗേഹവും. ശംഖുചക്രഗദാധാരിയായി കാണപ്പെടുന്ന ആ രൂപം ആപേക്ഷികമായിപ്പറഞ്ഞാല്‍ വെറും രണ്ടാംതരമത്രേ. ആത്യന്തികമായ സത്യവസ്തുവിനെ ഉപേക്ഷിച്ച്‌, താഴെക്കിടയിലുള്ള വസ്തുക്കളെ സമാശ്രയിക്കുന്നത്‌ തികച്ചും ഫലപ്രദമായ ഒര്‍ഷധത്തെ വേണ്ടെന്നു വെച്ച്‌ മറ്റു വിഫല ചികിത്സാമാര്‍ഗ്ഗങ്ങള്‍ക്ക്‌ പിറകെ ഓടുന്നതുപോലെ അപഹാസ്യമാണ്‌.

സ്വയം എകാഗ്രചിത്തത്തോടെ അന്തര്യാമിയായ ആത്മാവിനെ ധ്യാനിക്കാനും അങ്ങിനെ ആത്മജ്ഞാനമാര്‍ജ്ജിക്കുവാനും കഴിയാത്തവര്‍ വിഷ്ണുഭഗവാന്റെ ബാഹ്യരൂപത്തെ പൂജിച്ചു കഴിയുന്നതു നല്ലതാണ്‌. കാരണം ഈ ആചാരങ്ങള്‍ ഉചിതമായി അനുഷ്ഠിക്കുമ്പോള്‍ മനസ്സ്‌ ക്രമേണ പരിശുദ്ധി പ്രാപിച്ച്‌ നിറഭേദങ്ങളൊടുങ്ങി പ്രശാന്തമാവുന്നു. അങ്ങിനെ മനസ്സ്‌ പാകപ്പെട്ട്‌ ആനന്ദത്തോടെ ആത്മജ്ഞാനത്തിനു യോഗ്യമാവുന്നു.

‘വാസ്തവത്തില്‍ അന്തിമ ഫലപ്രാപ്തിയുണ്ടാവുന്നത്‌ ഞാന്‍ പറഞ്ഞതുപോലെ ആത്മനിഷ്ഠമായിത്തന്നെയാണ്‌. വിഷ്ണുപൂജയെന്നൊക്കെ പറയുന്നത്‌ അതിനുള്ള രൊഴികഴിവു മാത്രമാണ്‌.’ വിഷ്ണുപൂജ വഴി ലഭിക്കുന്ന വരങ്ങളും അനുഗ്രഹങ്ങളുമെല്ലാം വാസ്തവത്തില്‍ ഒരുവന്റെ ആത്മാന്വേഷണത്തിന്റെ ഫലമായി ആത്മാവില്‍നിന്നുതന്നെ ഉപലബ്ധമാവുന്നതത്രേ. എല്ലാവിധത്തിലുള്ള ഭക്ഷണസാമഗ്രികളുടെയും അടിസ്ഥാനം ഭൂമിയാണെന്നതുപോലെ വിവിധ പൂജാപദ്ധതികളും അവയുടെ പരിണിതഫലങ്ങളും ഒരുവന്റെ മനോനിയന്ത്രണത്തെയും അറിവിനെയും അടിസ്ഥാനമാക്കിയാണ്‌ നിര്‍ണ്ണയിക്കപ്പെടുന്നത്‌. മണ്ണുഴുതുമറിക്കുന്നതിനും കല്ലുകള്‍ മാറ്റി നിലം പാകമാക്കുന്നതിനും പോലും മനോനിയന്ത്രണം കൂടിയേ തീരൂ എന്നതും ഒരനുബന്ധമായിപ്പറയാം.

പരിപൂര്‍ണ്ണ മനോനിയന്ത്രണം വന്നു മനസ്സില്‍ പരമപ്രശാന്തിയും സമതാബുദ്ധിയും കളിയാടിയാലല്ലാതെ ജനനമരണചക്രത്തില്‍ ആയിരം തവണ ചുറ്റിയാലും ഈ ആവര്‍ത്തനത്തിനൊരവസാനമുണ്ടാകയില്ല. വഴിവിട്ടുവികലമായ മനസ്സിന്നുടമയായ ഒരുവനെ അതുണ്ടാക്കുന്ന ദുരിതാനുഭവങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ദേവന്മാര്‍ക്കോ ത്രിമൂര്‍ത്തികള്‍ക്ക്‌ പോലുമോ ഇത്രിലോകത്തിലും സാധിക്കുകയില്ല. അതുകൊണ്ട്‌ രാമാ, അകത്തുള്ളതായാലും പുറത്തുള്ളതായാലും വിഷയവസ്തുക്കളുടെ സമൂര്‍ത്തഭാവമെന്ന പ്രതിഭാസത്തില്‍ ഭ്രമിക്കാതിരിക്കൂ. നിരന്തരവും നിത്യസത്യവുമായ ബോധത്തെക്കുറിച്ചുള്ള ധ്യാനം ആവര്‍ത്തിച്ചു ചുറ്റുന്ന ജനനമരണചക്രം നിര്‍ത്താന്‍ അനിവാര്യമാണ്‌.

ആ നിത്യശുദ്ധബോധത്തെ അനുഭവിച്ചറിയൂ. സത്യത്തില്‍ അതുമാത്രമാണെല്ലാടവും നിലകൊള്ളുന്നത്‌. എല്ലാവിധ വിഷയബോധവും, ധാരണകളും ആശാസങ്കല്‍പ്പങ്ങളും ഉറച്ച മനസ്സോടെ നിരാകരിച്ച്‌ അനന്തവും അചലവും മാറ്റങ്ങള്‍ക്ക്‌ വശംവദമാവാത്തതുമായ ആ അനന്താവബോധത്തെ ധ്യാനിക്കൂ. നിനക്കങ്ങനെ തീര്‍ച്ചയായും പ്രത്യക്ഷലോകമെന്ന ഈ നദിയുടെ മറുകരയണയാന്‍ കഴിയും. പുനര്‍ജന്മങ്ങളില്‍നിന്ന്‌ മുക്തിയും സാദ്ധ്യമാവും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

World

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

പുതിയ വാര്‍ത്തകള്‍

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.