മസ്കറ്റ്: ഒമാനില്‍ ബന്ദിയാക്കപ്പെട്ട പാലക്കാട് കണ്ണമ്പ്ര സ്വദേശി മുഹമ്മദ് ഹനീഫയെ ഒമാന്‍ പോലീസ് മോചിപ്പിച്ചു. ഹനീഫയെ ബന്ദിയാക്കിയ ആറംഗ പാക്കിസ്ഥാനെ സംഘത്തിലെ നാലു പേരെ അറസ്റ്റ് ചെയ്തു. രണ്ടു പേര് രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ഹനീഫ മോചിതനായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ണമ്പ്ര പള്ളിത്തെരുവ് മന്നാടി വീട്ടില്‍ യൂസഫിന്റെ മകന് മുഹമ്മദ് ഹനീഫയെ ബന്ദിയാക്കിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. നാട്ടിലെ ബന്ധുക്കളെ നിരന്തരം ഇന്റര്‍നെറ്റ് ഫോണ്‍വഴി ബന്ധപ്പെട്ട് അഞ്ചുലക്ഷം രൂപ മോചനദ്രവ്യമായി പാക്കിസ്ഥാനിലെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അക്രമികള്‍ ആവശ്യപ്പെട്ടിരുന്നു. സൗദിയിലുള്ള ബന്ധുവഴി അമ്പതിനായിരം രൂപ അവര്‍ പറഞ്ഞ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും അതു പോരെന്ന നിലപാടിലായിരുന്നു അക്രമികള്‍.
പണം യഥാസമയം നല്‍കിയില്ലെങ്കില്‍ ഹനീഫിന്റെ വിരലുകള്‍ ഓരോന്നായി മുറിച്ചുമാറ്റുമെന്നും ഭീഷണിയുണ്ടായിരുന്നു. ക്രൂരമര്‍ദ്ദനമേറ്റ് കരയുന്ന ഹനീഫിന്റെ ശബ്ദവും ഫോണ്‍വഴി കേള്‍പ്പിച്ചിരുന്നു. അക്രമികള്‍ നിലപാട് കര്‍ക്കശമാക്കിയ സാഹചര്യത്തിലാണ് ഒമാന്‍ പോലീസ് ശക്തമായ സന്നാഹവുമായി രക്ഷാദൗത്യത്തിന് ഇറങ്ങിയത്.
ഒമാനിലെ സൊഹാര്സനായില് കിനൂസ് അല്‍ഫലാജ് വര്‍ക്ഷോപ്പിലെ ജീവനക്കാരനാണ് ഹനീഫ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: