കോഴിക്കോട്: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചിടത്തെല്ലാം വിജയത്തിന്റെ ശില്‍പ്പികള്‍ മുസ്ലീംലീഗായിരുന്നുവെന്ന് മുസ്ലിംലീഗ് കണ്വെന്ഷന്.ഇന്നലെ കോഴിക്കോട് നലാന്റ ഓഡിറ്റോറിയത്തില്‍ നടന്ന മുസ്ലിംലീഗ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്പെഷ്യല്‍ കണ്‍വെന്‍ഷനിലാണ് യുഡിഎഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരെ മുസ്ലീം ലീഗ് ജില്ലാ സംസ്ഥാന നേതാക്കള്‍ വിമര്‍ശനം ചൊരിഞ്ഞത്.
വരുന്ന തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ദേശീയ കക്ഷി മറന്നുപോകുന്ന സാഹചര്യത്തില്‍ അത് ഓര്‍മ്മിപ്പിക്കേണ്ട ദൗത്യം മുസ്ലിംലീഗ് ഏറ്റെടുക്കുകയാണെന്നായിരുന്നു ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയുടെ സ്വാഗത പ്രസംഗത്തിന്റെ ഉള്ളടക്കം. മോഡിയെ തടയിടേണ്ട തെരഞ്ഞെടുപ്പു യുദ്ധത്തില്‍ കോണ്‍ഗ്രസ് ഉറങ്ങുകയാണെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഉറങ്ങുന്നവരെ ഉണര്‍ത്താനാണ് തങ്ങള്‍ നേരത്തെ പുറപ്പെട്ടതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസില്‍ ഇന്ന് പല കുഴപ്പങ്ങളുമുണ്ടെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നണിയില്‍ത്തന്നെ നില്ക്കും. ‘നമ്മുടെ കൂടെയുള്ളവര്‍ ഉറങ്ങുകയാണെന്നും നമുക്ക് ഉറങ്ങാന്‍ പറ്റില്ലെന്നും’ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവരുണരുമ്പോഴേക്ക് നമുക്ക് ചിലത് ചെയ്തു തീര്‍ക്കാനുണ്ട്. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോഡിക്കെതിരെയും ബിജെപിക്കെതിരെയും വര്‍ഗ്ഗീയവിഷം വമിപ്പിച്ചുകൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം അവസാനിപ്പിച്ചത്. മോഡി അധികാരത്തില്‍ വന്നാല്‍ വ്യക്തിനിയമങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടി പ്രസംഗം അവസാനിപ്പിച്ചത്.
തുടര്‍ന്ന് സംസാരിച്ച മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ പ്രസംഗം യുഡിഎഫ് മുന്നണി സംവിധാനത്തിലെ ഭിന്നിപ്പ് വ്യക്തമാക്കുന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉള്ള സാഹചര്യമുണ്ടാകില്ലെന്നും ലീഗിന്റെ തയ്യാറെടുപ്പിനെ തുടര്‍ന്ന് സോഷ്യലിസ്റ്റ് ജനതയും ലീഗിന്റെപിന്നാലെ ഒരുക്കംതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആമയും മുയലും തമ്മിലുള്ള പന്തയത്തിന് സമാനമായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ ഫലമെന്നും അതൊഴിവാക്കാനാണ് ലീഗിന്റെ മുന്നൊരുക്കമെന്നും മജീദ് പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചിടത്തെല്ലാം വിജയത്തിന്റെ ശില്‍പ്പികള്‍ മുസ്ലീംലീഗായിരുന്നുവെന്നു മജീദ് അവകാശപ്പെട്ടു. മുക്കത്ത്വെച്ച് നടന്ന വയനാട് മണ്ഡലം കണ്‍വെന്‍ഷനിലും കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനങ്ങള്‍ ഉണ്ടായി. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ്തങ്ങള്‍ കോഴിക്കോട് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: