നാം മുന്‍കാലങ്ങളില്‍ ചെയ്ത കൊടുംപാതകങ്ങളില്‍ നിന്നും വരുന്ന വിഷജ്വാലകളെ സ്വീകരിച്ച് നമുക്ക് രക്ഷ നല്കാന് ആ പ്രഭുവിന് മാത്രമേ സാധിക്കുകയുള്ളൂ. സര്‍വ്വശക്തനായ പ്രഭുവിനെ വിസ്മരിച്ചുപോകുന്നവര്ക്ക് ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ പിടിച്ചുനില്ക്കാന് അസാധ്യമാണ്. സര്‍വ്വശക്തനായ പ്രഭുവിനെ സ്തുതിക്കുകയും കീര്‍ത്തിക്കുകയും അവന്റെ മഹിമകളെ കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ അവന്റെ കാരുണ്യം എപ്പോഴും നമ്മോടൊപ്പമുണ്ടാകും. കര്‍മത്തില്‍ വരുന്ന പാപത്തിന്റെ തീഷ്ണതകള്കൊണ്ട് ഉയര്‍ന്നുവരുന്ന വിഷജ്വാലകളെ അവന് സ്വീകരിച്ച് നമ്മെ അമൃതത്ത്വത്തിലേക്ക് നയിക്കും. ഭക്തിശ്രദ്ധയോടുകൂടിയ ജീവിതം കൊണ്ടുമാത്രമേ നമുക്ക് ലക്ഷ്യപ്രാപ്തിയും അമരത്വവും സിദ്ധിക്കുകയുള്ളൂ.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: