അമൃതപുരി: മാതാ അമൃതാനന്ദമയി ദേവിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിനെത്തുന്നത് രാജ്യത്തെ ഏറ്റവും പ്രമുഖമായ നേതൃനിര. നരേന്ദ്രമോദി പങ്കെടുക്കുന്ന 26ന് ലോകമെങ്ങുമുള്ള രാജ്യങ്ങളുടെ പതാകകളും വഹിച്ച് ഘോഷയാത്ര നടക്കും. രാവിലെ 8.10ഓടെ പതാകാവന്ദനം നടക്കും. തുടര്‍ന്ന് ഋഗാറ്റയുടെ നൃത്തപരിപാടികളോടെ അതിഥികള്‍ക്ക് സ്വാഗതമോതും.
നരേന്ദ്രമോദിയെകൂടാതെ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ രാജ്നാഥ് സിംഗും വേദിയിലുണ്ടാകും. ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ്ജോഷി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്, ബിജെപി നേതാവ് ഒ. രാജഗോപാല്‍, ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്ത, എസ്. ഗുരുമൂര്‍ത്തി, ശേഖര്‍ കപൂര്‍, നോബല്‍പ്രൈസ് ജേതാവ്, ലെലന്ഡ് ഹാര്ട്ടെല്, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്ഷ്യല്സെന്റര് സിഇഒ മര്‍വന്‍ അഹമ്മദ് ലുഫ്ത്തി, വെള്ളാപ്പള്ളി നടേശന് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും
പിറന്നാള്‍ദിനമായ 27ന് ബിജെപി മുന്‍ അധ്യക്ഷന്‍ വെങ്കയ്യാനായിഡുവും എത്തും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുടെ സംഗമമാവും അമൃതവര്‍ഷം വേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: