തൊടുപുഴ: ദ്രോണാചാര്യ തോമസ് മാഷിനു ശിഷ്യയുടെ ഗുരുവന്ദനം. മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ 100മീറ്റര്‍ ഹഡില്‍സില്‍ സ്വര്‍ണം നേടി ദ്രോണാചാര്യ തോമസ് മാഷിനു സമര്‍പ്പിച്ചിരിക്കുന്നത്. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് തോമസ് മാഷിന്റെ ശിഷ്യയാണ് ആര്യഎന്ന മിടുക്കി. വണ്ണപ്പുറം എസ്എന്‍വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ടി.എസ്.ആര്യ. രണ്ട് ഇനങ്ങളിലാണു ആര്യ പങ്കെടുക്കുന്നത്. റീലേ മത്സരത്തിലും ആര്യ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ നാഷണല്‍ സ്കൂളില്‍ മീറ്റില്‍ ആര്യയ്ക്കു രണ്ട്സ്വര്ണം നേടാന്‍ കഴിഞ്ഞിരുന്നു. മികച്ച കായികതാരമായി വളര്‍ന്നുവരുന്ന ആര്യ അഭിമാനമാണെന്നു തോമസ് മാഷ് പറഞ്ഞു. 12 കുട്ടികളാണു കേരളത്തില്‍ നിന്നും പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും ഒരു കോച്ചിനെ പോലും വിട്ടുനല്‍കാന്‍ തയാറായിട്ടില്ല. ഇതേ സമയം മൂന്നു കുട്ടികള്‍ മാത്രം പങ്കെടുക്കുന്ന മഹാരാഷ്ട്രയില്‍ നിന്നും ഒരു കോച്ചിനെ വിട്ടുനല്‍കിയിട്ടുമുണ്ട്. കേരളത്തില്‍നിന്നും കുട്ടികളൊടൊപ്പം പോയിരിക്കുന്ന കായികഅധ്യാപകര് അവരുടെ സ്വന്തം ചെലവിലാണു പോയിരിക്കുന്നത്.
ടി.എസ്.ആര്യ സ്വര്‍ണം നേടിയതോടെ വണ്ണപ്പുറം ആഹ്ലാദത്തിലാണ്.സ്കൂളിലെ കായികതാരങ്ങളും ഹോസ്റ്റലില്‍ ഒന്നിച്ചു കൂടി ആഹ്ലാദപ്രകടനം നടത്തി. ദ്രോണാചാര്യ അവാര്‍ഡിനു പിന്നാലെ ഏഷ്യന്‍ മെഡലും വണ്ണപ്പുറത്തേക്ക് വന്നതില്‍ അധ്യാപകരും കുട്ടികളും ഒരുപോലെ സന്തോഷത്തിലാണ്. ദ്രോണാചാര്യ തോമസ് മാഷിനു നല്കുന്ന സമ്മാനമാണിതെന്ന് ടി.എസ്.ആര്യ ദീപികയോടു പറഞ്ഞു.
താമസ് മാഷിനോടും രാജാസ് തോമസിനോടും കൂടെ വര്‍ഷങ്ങള്‍ക്കു മുമ്പ് എത്തിച്ചേര്‍ന്ന തിരുവനന്തപുരം സ്വദേശിയായ ടി.എസ് ആര്യ നേട്ടങ്ങള്‍ വാരികൂട്ടുന്നതാണു കാലം കാണിച്ചു തന്നത്. കോരുത്തോട്, ഏന്തയാര്‍ സ്കൂളുകള്ക്കുപിന്നാലെ വണ്ണപ്പുറം സ്കൂളിലേക്കു തോമസ് മാഷ് എത്തിയപ്പോഴും പിന്തുടര്‍ന്ന ചരിത്രമാണു ആര്യയ്ക്കുള്ളത്. കാലങ്ങളായി തോമസ് മാഷ് ഒരുക്കുന്ന ഹോസ്റ്റലിലാണ് ആര്യയുടെ ജീവിതം. കായികരംഗത്ത് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ തോമസ് മാഷിന്റെ കഴിവാണെന്ന് ആര്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: